12 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലര്‍ മടങ്ങി വരുന്നു. ഏപ്രില്‍ 28ന് തങ്ങളുടെ പുതിയ ആല്‍ബം പുറത്തിറക്കുമെന്ന് ബ്ലര്‍ അറിയിച്ചു. ദ് മാജിക് വിപ്പ് എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്.
ചില ട്രാക്കുകളും ഗിഗുകളും മറ്റും കംപോസ് ചെയ്യാന്‍ ബ്ലര്‍ ഇടയ്ക്ക് ഒരുമിച്ച് ചേര്‍ന്നിരുന്നെങ്കിലും 2003ന് ശേഷമുള്ള ആദ്യ സ്റ്റുഡിയോ ആല്‍ബം ഇതാണ്. തിങ്ക് ടാങ്കായിരുന്നു ഇവരുടെ ഒടുവില്‍ പുറത്തിറങ്ങിയ ആല്‍ബം. 1999ല്‍ പുറത്തിറങ്ങിയ 13 ന് ശേഷം ഗിറ്റാറിസ്റ്റായ ഗ്രഹാം കോക്‌സണും ബ്ലറിനൊപ്പം ചേരുന്നെന്ന പ്രത്യേകതയും പുതിയ ആല്‍ബത്തിനുണ്ട്.
ആല്‍ബത്തിലെ ആദ്യ ഗാനം ഗോ ഔട്ട് ബ്ലര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഹോങ്ങ്‌കോങ്ങിലെ ആവോണ്‍ സ്റ്റുഡിയോസിലാണ് ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത്. ഷൂട്ടിംഗിന് വലിയ തോതിലുള്ള ഉപകരണങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നു അഞ്ച് ദിവസം കൊണ്ടാണ് ഷൂട്ടിംഗ് തീര്‍ത്തതെന്നും അല്‍ബാര്‍ണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
12 പാട്ടുകളായിരിക്കും ദ് മാജിക് വിപ്പില്‍ ഉണ്ടായിരിക്കുന്നത്. ബ്ലര്‍ വീണ്ടും സജീവമായ സ്ഥിതിക്ക് യുഎസ് ടൂര്‍ ഉണ്ടാകുമോ എന്ന റോളിംഗ് സ്‌റ്റോണ്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു ബ്ലര്‍ ടീം അംഗങ്ങളും മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല