അലക്‌സ് വര്‍ഗീസ്
ഉപഹാറിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെമ്പാടും അവയവദാന പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ചിരിക്കുന്ന റോഡ് ഷോയ്ക്കും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ ഡേവിസ് ചിറമേലിനും ബോള്‍ട്ടണില്‍ സ്വീകരണം. ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ കുര്യന്‍ ജോര്‍ജ് അധ്യക്ഷനായ പുതിയ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുക്മയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മെയ് 23ന് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് ആറിനാണ് പരിപാടി.
ചിറമേല്‍ അച്ഛന്‍ നയിക്കുന്ന റോഡ് ഷോയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ വിജയത്തിനായി യുകെയിലെ പ്രമുഖ ലൈവ് മ്യൂസിക് ബാന്‍ഡാ വി4യു മ്യൂസിക് ഗാനമേള അവതരിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല