സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: ബോള്‍ട്ടണ്‍ മലയാളി അസോസിയേഷനും (BMA) യുക്മയില്‍ ചേര്‍ന്നു. ഇന്നലെ അസോസിയേഷന്‍ പ്രസിഡണ്ട് ജോണി കണിവേലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇതോടെ ഒക്റ്റോബര്‍ പതിനഞ്ചിന് നടക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള വീറും വാശിയും നിറഞ്ഞതാകും. കലാമേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 30) ന് മുന്പായി ഭാരവാഹികളുടെ പക്കല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
നോര്‍ത്ത് വെസ്റ്റിലെ കൂടുതല്‍ അസോസിയേഷനുകള്‍ വരും ദിവസങ്ങളില്‍ യുക്മയില്‍ ചേരുമെന്ന് റീജിയന്‍ പ്രസിഡണ്ട് സന്തോഷ് സ്കറിയ അറിയിച്ചു. യുക്മ ജോയിന്റ് സെക്രട്ടറി അലക്സ് വര്‍ഗീസിന്റെ നേതൃത്ത്വത്തില്‍ നോര്‍ത്ത് വെസ്റ്റിലെ കൂടുതല്‍ അസോസിയേഷനുകളുമായി യുകംയില്‍ ചേര്‍ക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ്മ) കഴിഞ്ഞ ദിവസം യുക്മയില്‍ ചേര്‍ന്നിരുന്നു.
നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ രാവിലെ ഒന്‍പതു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. സാബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വിഭാഗങ്ങളാക്കിയാണ് മത്സരങ്ങള്‍ നടക്കുക. സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്, മലയാളം സോങ്ങ്, മോണോ ആക്റ്റ് തുടങ്ങിയ മത്സരങ്ങള്‍ മൂന്നു വിഭാഗങ്ങളിലുമായി നടക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി ഫ്യൂഷന്‍ ഗ്രൂപ്പ് ഡാന്‍സ്, ജൂനിയര്‍ വിഭാഗത്തിനായി കഥ പറച്ചില്‍, മലയാളം റീഡിംഗ്, പ്രസംഗ മത്സരം എന്നിവയും സീനിയര്‍ വിഭാഗത്തിനായി തിരുവാതിര, മാര്‍ഗം കളി, ഒപ്പന, പ്രസംഗ മത്സരം എന്നിവയും നടത്തും. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചരല്‍ അസോസിയേഷനാണ് നോര്‍ത്ത് വെസ്റ്റ് കലാമേളക്കു ആതിഥ്യം ഒരുക്കുന്നത്. കലാമേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കലാമേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം,
അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍):07985641921
ജോസ് മാത്യു (ലിവര്‍ പൂള്‍):07906415736
ദിലീപ് മാത്യു (റോച്ച് ഡെയില്‍ ):07961220354
റ്റോമി കുര്യന്‍ (നോര്‍ത്ത് മാഞ്ചസ്റ്റര്‍):07515428607
ജോണി കനിവേലില്‍ (ബോള്‍ട്ടന്‍): 07889800292
വേദിയുടെ വിലാസം:
സെന്റ് ആന്റണീസ് ആര്‍.സി പ്രൈമറി സ്കൂള്‍
Dunkerry Road
Wythenshawe
Manchester
M220NT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല