ബ്രാഡ്ഫോര്‍ഡ്: ബി.എം.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ ശനിയാഴ്ച നാലര മണി മുതല്‍ 10.45 വരെ ബ്രാഡ്ഫോര്‍ഡിലെ സെന്റ് കൊളംബസ് സ്കൂള്‍ ഹാളില്‍ നടന്നു. പരിപാടികളുടെ ഉല്‍ഘാടനം മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബ്രൈറ്റ് നിര്‍വഹിച്ചു. പരിപാടികളിലേക്ക് ഏവരെയും ബിനി ദിനേശ് സ്വാഗതം ചെയ്തു.
അസോസിയേഷന് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നടത്തിയ ഉല്‍ഘാടന ചടങ്ങില്‍ അസോസിയേഷന് പ്രസിഡണ്ട് സോജന് ജോസഫ് അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്നു നടത്തിയ തംബോല കൂപ്പണിന്റെ വില്പ്പനോല്ഘാടനം രാജേഷ് വിജെക്ക് നല്‍കികൊണ്ട് ജോസഫ് എം.എസ് നിരവ്ഹിച്ചു. പിന്നീട് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ്, പാട്ടുകള്‍ പരിപാടികള്‍ക്ക് കൊഴുപ്പേകി.
പരിപാടികളുടെ ഇടയ്ക്ക് ക്രിസ്തുംസ് ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തിയ സാന്ത അപ്പൂപ്പനെ പാട്ടുകള്‍ പാടിയും കൈകൊട്ടിയുമാണ് എതിരേറ്റത്. പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനങ്ങള്‍ മുകുന്ദന് വി വി നിരവ്ഹിച്ചു. ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ച് ലിവര്‍പൂള്‍ റ്റൈറ്റസ് അന്റെ ടീം പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. തുടര്‍ന്നു കേത്തിലീ കേളി കേറ്ററിംഗ് സര്‍വീസിന്റെ രുചികരമായ ഭക്ഷങ്ങള്‍ ഏവര്‍ക്കും ഉണ്മേഷമേകി. പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് മജ്ഞു ജിബി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല