ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം 17ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി പത്തരവരെ വിവിധ കലാ പരിപാടികളോടെ കെംപ്സ്ടന്‍ ട്രാന്‍സ് ഫിഗറേഷന്‍ ഹാളില്‍ നടക്കും. ടീമുകള്‍ തിരിച്ചുള്ള ക്രിസ്മസ് കരോള്‍ ഗാനമല്‍സരമാണ് മുഖ്യ ആകര്‍ഷണം. കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.
ബെഡ്ഫോര്‍ഡിലെ വിവിധ ഏരിയ തിരിച്ചുള്ള കരോള്‍ സന്ദര്‍ശനം 18ന് ഞായറാഴ്ച നടക്കും. കരോള്‍ സന്ദര്‍ശനത്തിനും ക്രിസ്മസ് ആഘോഷത്തിനും എല്ലാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
ഹാളിന്റെ വിലാസം:
Transfiguaration Church
Cleveland Street
Kempsten, Bedford, MK42 8DW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല