സ്വന്തം ലേഖകൻ: മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ ഒമാൻ എയറിന്റെ ബോർഡിങ് ഗേറ്റുകൾ ഇനി വിമാനം പുറപ്പെടുന്നതിന്റെ 40 മിനിറ്റ് മുന്നേ അടക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ സംവിധാനം ആഗസ്റ്റ് നാലുമുതൽ പ്രാവർത്തികമാകും. എന്നാൽ ചെക്ക് ഇൻ നടപടികൾ പതിവുപോലെ തന്നെ നടക്കുമെന്നും വിമാനം പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുന്നേ അവ നിയന്ത്രിക്കപ്പെടുമെന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു.
സുഗമമായ യാത്രാ സാഹചര്യങ്ങൾക്കായി ബോർഡിങ് ഗേറ്റുകളിൽ യാത്രക്കാർ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും ആഗസ്റ്റ് നാലുമുതൽ പുതിയ സംവിധാനം നടപ്പിലാകുമെന്നും എല്ലാവരുടെയും സഹകരണത്തിന് നന്ദി അറിയിക്കുന്നതായും അധികൃതർ പ്രസ്താനവനയിലൂടെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല