സ്വന്തം ലേഖകന്‍: ബോട്ട് തകര്‍ന്ന് ഒറ്റപ്പെട്ട ദ്വീപില്‍ കുടുങ്ങിയ കടല്‍ യാത്രികര്‍ രക്ഷപ്പെട്ടത് ഇലകള്‍ തുന്നിച്ചേര്‍ത്ത്! പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യയ്ക്കു സമീപമുള്ള ഒറ്റപ്പെട്ട ദ്വീപില്‍ കുടുങ്ങിപ്പോയ മൂന്ന് കടല്‍ യാത്രികരായ മൂന്നു പേരാണ് അത്ഭുതകരമയി രക്ഷപ്പെട്ടത്. ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ടാണ് ഇവര്‍ ദ്വീപില്‍ എത്തിയത്.
ആളനക്കം പോലുമില്ലാത്ത ആ ദ്വീപില്‍ രക്ഷപ്പെടാന്‍ കഴിയാതെ ദിവസങ്ങള്‍ തള്ളിനീക്കിയ അവര്‍ ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ ഇലകളും ഓലകളും തുന്നിച്ചേര്‍ത്ത് മണലില്‍ ‘ ഹെല്‍പ്പ്’ എന്നെഴുതി. ഏതെങ്കിലും ആകാശ സഞ്ചാരികളുടെയോ, കോസ്റ്റ് ഗാര്‍ഡിന്റെയോ ശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പരിശ്രമം.
ഒടുവില്‍ മൂന്നുപേരുടെയും പരിശ്രമത്തിനുമേല്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിഞ്ഞു. അപ്രതീക്ഷിതമായി ഒരു ദ്വീപില്‍ കണ്ട വാക്കുകള്‍ അവരുടെ ശ്രദ്ധ ആകര്‍ഷിച്ചു. അങ്ങനെ മൂന്നു ദിവസം വെള്ളമോ ഭക്ഷണമോ ഇല്ലാതെ കഴിഞ്ഞ യാത്രികര്‍ക്ക് തീരസുരക്ഷാ സേന ഉദ്യോഗസ്ഥര്‍ രക്ഷകരായി.
ദ്വീപിലെ മൂന്ന് ദിവസത്തെ വാസത്തിനുശേഷം തീരസേനാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മൂന്നു പേര്‍ക്കും തങ്ങള്‍ക്കുണ്ടായ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതരാകാനായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല