സ്വന്തം ലേഖകന്‍: നോബല്‍ സമ്മാന പ്രഖ്യാപനതോട് ഇതുവരെ പ്രതികരിക്കാത്ത ബോബ് ഡിലന്‍ അഹങ്കാരിയാണെന്ന് സ്വീഡിഷ് അക്കാദമി അംഗം. നൊബേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ബോബ് ഡിലന്‍ പ്രതികരിക്കാത്തത് അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണെന്ന് സ്വീഡിഷ് അക്കാദമി അംഗം പെര്‍ വാസ്റ്റ്‌ബെര്‍ഗ് വ്യക്തമാക്കി.
ഡിലന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലാത്തത് അവാര്‍ഡിനോടുള്ള അനാദരവാണ്. ഡിലന്‍ അക്കാദമിയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാസ്റ്റ്‌ബെര്‍ഗ് പറഞ്ഞു. ഒക്ടോബര്‍ 13ന് അവാര്‍ഡ് പ്രഖ്യാപിച്ചതിനുശേഷം ഇതുവരെയും ഡിലല്‍ പ്രതികരിച്ചിരുന്നില്ല. ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമില്‍വെച്ചാണ് അവാഡ്ദാനം.
അക്കാദമിയുടെ ഫോണ്‍കോളുകള്‍ക്ക് പ്രതികരിക്കാത്തതും പുരസ്‌കാരം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിശബ്ദത തുടരുന്നതുമാണ് സ്വീഡിഷ് എഴുത്തുകാരനായ പെര്‍ വാട്ട്‌സ്ബര്‍ഗിനെ ചൊടുപ്പിച്ചത്. അതേസമയം നൊബേല്‍ പുരസ്‌കാര ജേതാവ് എന്ന വിശേഷണം തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ബോബ് ഡിലന്‍ നീക്കം ചെയ്തു. ഡിസംബറില്‍ നടക്കാനിരിക്കുന്ന പുരസ്‌കാരവിതരണ ചടങ്ങില്‍ അദ്ദേഹം എത്തിച്ചേരുമോ
എന്ന കാര്യത്തില്‍ അക്കാദമി അധികൃതര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥയാണ്.
ഒരാഴ്ച മുമ്പാണ് അമേരിക്കയിലെ ഏറ്റവും പ്രശസ്ത ഗായകനു സ്വീഡിഷ് അക്കാദമി നൊബേല്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചത്. എഴുപത്തിയഞ്ചുകാരനായ ബോബ് ഡിലന്‍ അന്ന് ലാസ്വേഗാസില്‍ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. എന്നാല്‍ വേദിയിലൊന്നും നൊബേല്‍ പുരസ്‌കാരത്തെ കുറിച്ച് ഒന്നും പ്രതികരിച്ചില്ല. പിന്നീട് നിരവധി പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ടു എങ്കിലും ഡിലന്‍ നോബലിന്റെ കാര്യത്തില്‍ നിശബ്ദത തുടരുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല