1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2016

സ്വന്തം ലേഖകന്‍: ഒടുവില്‍ ബോബ് ഡിലന്‍ പ്രതികരിച്ചു, നോബല്‍ കിട്ടിയിട്ടും മിണ്ടാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഗായകന്‍. നൊബേല്‍ ഏറ്റുവാങ്ങുമെന്ന്. ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി ടെലിഗ്രാഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണു ഡിലന്‍ വ്യക്തമാക്കിയത്. ഡിസംബര്‍ 10നു നടക്കുന്ന നൊബേല്‍ പുരസ്‌കാരദാന ചടങ്ങില്‍ താനുണ്ടാകുമെന്ന് വ്യക്തമാക്കിയ ഡിലന്‍ നൊബേല്‍ പുരസ്‌കാരത്തെ ‘അവിശ്വനീയം’ എന്നാണ് വിശേഷിപ്പിച്ചത്.

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യപിച്ചതിനുശേഷം ഇതാദ്യമായാണ് ഡിലന്‍ പരസ്യപ്രസ്താവന നടത്തുന്നത്. എന്തുകൊണ്ടാണു പ്രതികരിക്കാന്‍ വൈകിയത് എന്ന ചോദ്യത്തിനു ‘തനിക്കു വാക്കുകള്‍ ഇല്ലായിരുന്നു’ എന്നായിരുന്നു മറുപടി. നൊബേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ബോബ് ഡിലന്‍ പ്രതികരിക്കാത്തത് അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണെന്ന് സ്വീഡിഷ് അക്കാദമി അംഗം പെര്‍ വാസ്റ്റ്‌ബെര്‍ഗ് വ്യക്തമാക്കിയിരുന്നു.

ഡിലന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലാത്തത് അവാര്‍ഡിനോടുള്ള അനാദരവാണ്. ഡിലന്‍ അക്കാദമിയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാസ്റ്റ്‌ബെര്‍ഗ് പറഞ്ഞു. ഒക്ടോബര്‍ 13ന് അവാര്‍ഡ് പ്രഖ്യാപിച്ചതിനുശേഷം ഇതുവരെയും ഡിലല്‍ പ്രതികരിച്ചിരുന്നില്ല. ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമില്‍വെച്ചാണ് അവാഡ്ദാനം.

അക്കാദമിയുടെ ഫോണ്‍കോളുകള്‍ക്ക് പ്രതികരിക്കാത്തതും പുരസ്‌കാരം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിശബ്ദത തുടരുന്നതുമാണ് സ്വീഡിഷ് എഴുത്തുകാരനായ പെര്‍ വാട്ട്‌സ്ബര്‍ഗിനെ ചൊടിപ്പിച്ചത്. അതേസമയം നൊബേല്‍ പുരസ്‌കാര ജേതാവ് എന്ന വിശേഷണം തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ബോബ് ഡിലന്‍ നീക്കം ചെയ്തത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.