പ്രമുഖ വ്യവസായിയും സാമൂഹിക സേവകനുമായ ബോബി ചെമ്മണ്ണൂരിനെ യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍, പീസ് അംബാസിഡറായി തെരഞ്ഞെടുത്തു. കെനിയന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിന്‍ഗ, ഈജിപ്ത് പ്രധാനമന്തച്രി അബ്ദ് എലാസിസ് ഹെഗസി, ബാര്‍ബഡോസ് പ്രധാനമന്ത്രി സര്‍ ല്യോയ്ഡ് എര്‍സ്‌കിന്‍ സാന്‍ഡിഫോര്‍ഡ്, ഉക്രെയിന്‍ പ്രസിഡന്റ് ലിയോനിഡ് എം ക്രവ്ചുക് എന്നിവരാണ് ഇതിന് മുന്‍പ് പീസ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്‍.
ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. തോമസ് ജി വാല്‍ഷ്, ചെയര്‍മാന്‍ ഡോ. ചാള്‍സ് എസ് യാംഗ്, പ്രധാനമന്ത്രി സുഷീല്‍ കൊയ്രാള, മുന്‍ പ്രധാനമന്ത്രി എച്ച്.ഇ. മാധവ് കുമാര്‍, എംപി ഭഗത് സിംഗ് കൊഷ്യാരി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോകത്തെല്ലായിടത്തും പ്രവര്‍ത്തനങ്ങളുള്ള സംഘടനയാണ് യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല