മലയാളി സംവിധായകനായ സിദ്ദിഖ്, സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ബോഡിഗാര്‍ഡിന് ആദ്യദിനത്തില്‍ തന്നെ തകര്‍പ്പന്‍ നേട്ടം. ഇരുപത്തി ഒന്നര കോടിയാണ് ആദ്യദിനത്തില്‍ തന്നെ ചിത്രം നേടിയത്. സല്‍മാന്‍ഖാന്റെ ഇതിനു മുമ്പ് റിലീസ് ചെയ്ത ദബാംഗ്, റെഡി എന്നീ ചിത്രങ്ങള്‍ ആദ്യദിനത്തില്‍ നേടിയ കലക്ഷനെക്കാള്‍ എത്രയോ മുകളിലാണ് ഈ ചിത്രം നേടിയത്.
ദബാംഗ് ആദ്യദിനത്തില്‍ പതിനാല് കോടിയും, റെഡി 12. 5കോടിയും നേടിയതിന് എത്രയോ മുകളിലാണ് സല്‍മാന്‍ഖാന്റെ ഈ ചിത്രം പ്രേക്ഷകശ്രദ്ധയില്‍ വന്നിട്ടുള്ളത്. ബോളിവുഡ്ഡിന്റെ കളക്ഷന്‍ റെക്കോഡുകളെ അട്ടിമറിച്ച ആമീര്‍ഖാന്റെ ത്രീ ഇഡിയറ്റ്‌സ് പോലും ആദ്യദിനത്തില്‍ 13കോടി കളക്ഷന്‍ ചെയ്തിടത്താണ് സിദ്ദിഖ് ചിത്രം നേടിയ കളക്ഷന്‍ ബോളിവുഡ്ഡിന്റെ അകത്തളങ്ങില്‍ ചര്‍ച്ചാവിഷയമായിട്ടുള്ളത്. ഗണേശ് ചതുര്‍ഥി കാലയളവ് ഈ ചിത്രത്തിന് ദോഷകരമാവില്ലെന്നും ആദ്യചലനങ്ങള്‍ ചിത്രത്തിന് ഗുണകരമാകുമെന്നു തന്നെയാണ് പ്രതീക്ഷ. ബോളിവുഡ്ഡിന്റെ കമ്പോള വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ബോഡിഗാര്‍ഡിന്റെ വിജയം വന്‍ കുതിച്ചു ചാട്ടം നടത്തുന്ന വേളയില്‍ നായകനായ സല്‍മാന്‍ഖാന്‍ നാഡീ രോഗത്തിനുള്ള ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്.
മലയാളി സംവിധായകനായ സിദ്ദിഖിന്റെ ആദ്യ ബോളിവുഡ്ഡ് ചിത്രത്തിന് ഇത്ര വലിയ പ്രേക്ഷക ശ്രദ്ധ നേടാനായതിന്റെ ആഹ്ലാദത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ലോക വ്യാപകമായി അറുപത് രാജ്യങ്ങളില്‍ മുവായിരം കേന്ദ്രങ്ങളിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഗണേശ ചതുര്‍ഥി ഒഴിവുദിനമായ സപ്തംബര്‍ ഒന്നാം തീയതിയും തിയേറ്ററുകള്‍ ഹൗസ്ഫുള്ളായിരുന്നു. മുന്‍കൂര്‍ ബുക്കിങ് നടന്ന രണ്ടാം ദിനത്തില്‍ ഇരുപത് കോടിയിലധികം രൂപ ഈ ചിത്രം കളക്ട് ചെയ്തതായി ബോഡിഗാര്‍ഡിന്റെ പ്രോജക്ട് കോര്‍ഡിനേറ്ററും കോ-ഡയറക്ടറുമായ നിരുപ മേനോന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല