സ്വന്തം ലേഖകന്‍: കണ്ടെടുത്തത് ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹമാണെന്ന് സ്ഥിരീകരണം; കണ്ണീരോടെ ഫുട്ബോള്‍ ലോകം. വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റൈന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്ക്കിടയില്നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടുകിട്ടിയത്. സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ജനുവരി 21ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപകടത്തില്‍ പെട്ടത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല.
റിമോര്‍ട്ട് നിയന്ത്രിത വാഹനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കടലിന്റെ അടിത്തട്ടിലായി വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. സലയെ കൂടാതെ ഡേവിഡ് ഇബോസ്റ്റണ്‍ എന്ന ബ്രിട്ടീഷ് പൈലറ്റ് മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല