ബോളിവുഡില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്നു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയ ഗ്രോസ് 110 കോടി രൂപയാണ്. ബോളിവുഡ് സിനിമകളില്‍ ഇത് സര്‍വകാല റെക്കോഡാണ്. ഓഗസ്റ്റ് 31 റിലീസ് ദിനത്തില്‍ മാത്രം 22 കോടി നേടിയ ചിത്രം തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും നേട്ടം ആവര്‍ത്തിച്ചു. നാല് ദിവസം കൊണ്ട് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 86 കോടിയും വിദേശ സെന്ററുകളില്‍ നിന്ന് 24 കോടിയുമാണ് സമ്പാദ്യം.
ആദ്യ നാല് ദിവസത്തെ വരുമാനത്തില്‍ ത്രീ ഇഡിയറ്റ്‌സിനും(81 കോടി) ദബാങ്ങിനുമായിരുന്നു(80 കോടി)ഇതുവരെ റെക്കോഡ്. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന സല്‍മാനും ബോഡിഗാര്‍ഡിന്റെ ഗംഭീര വിജയത്തിലുള്ള ആഹ്ലാദം മറച്ചുവെച്ചില്ല. കരിയറില്‍ 100 കോടിക്ക് മുകളില്‍ കളക്ഷനുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ ഹാട്രിക് തികച്ച റെക്കോഡിലാണ് സല്‍മാന്‍. ദബാങ്ങും റെഡിയും 100 കോടിക്ക് മേല്‍ പണം വാരിയ ചിത്രങ്ങളാണ്.
മള്‍ട്ടിപ്ലക്‌സ് സെന്ററുകളില്‍ ഇപ്പോഴും ചിത്രത്തില്‍ 80 ശതമാനത്തിനടുത്ത് കളക്ഷനുണ്ട്. 2000 പ്രിന്റുകളുമായി ബോഡിഗാര്‍ഡ്
ലോകമെമ്പാടും ആഗസ്ത് 31 നാണ് പ്രദര്‍ശനത്തിനെത്തിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല