മലയാളത്തിലും തമിഴിലും ഹിന്ദിയിലും വമ്പന്‍വിജയം കൊയ്ത ‘ബോഡിഗാര്‍ഡ്’ തെലുങ്കിലും ഹിറ്റ്. ഇതില്‍ ഏറ്റവും സന്തോഷിക്കുന്നത് ചിത്രത്തിലെ നായികാവേഷം അവതരിപ്പിച്ച ത്രിഷയാണ്.പുതുവര്‍ഷത്തില്‍ തിയേറ്ററിലെത്തുന്ന ത്രിഷയുടെ ആദ്യചിത്രമാണിത്. കഴിഞ്ഞവര്‍ഷം ‘മങ്കാത്ത’ എന്ന തമിഴ് ചിത്രവും ‘തീന്‍മാര്‍’ എന്ന തെലുങ്കുചിത്രവുമാണ് ത്രിഷയുടേതായി തിയേറ്ററിലെത്തിയത്.പുതുവര്‍ഷത്തിലെ ആദ്യചിത്രംതന്നെ നന്നായി സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് താരം.
മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച നായകവേഷത്തില്‍ തെലുങ്കില്‍ വെങ്കിടേഷാണ്.മലയാളത്തിലും തമിഴിലും ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്ത സിദ്ധിക്കിനെത്തന്നെ തെലുങ്ക് ബോഡിഗാര്‍ഡിന്റെ ചുമതലയേല്പിക്കാനാണ് നിര്‍മാതാക്കള്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും അദ്ദേഹം അതിനു വിസമ്മതിച്ചു.അതേത്തുടര്‍ന്ന് ഗോപിചന്ദ് മലിനേലിക്കാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യാന്‍ നിയോഗമുണ്ടായത്.
മലയാളത്തില്‍ നയന്‍താരയും തമിഴില്‍ അസിനും ഹിന്ദിയില്‍ കരീനയും അവതരിപ്പിച്ച നായികാവേഷം തെലുങ്കില്‍ പുനരാവിഷ്കരിക്കുന്നത് വെല്ലുവിളിയായാണ് ത്രിഷ ഏറ്റെടുത്തത്.കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. അതിന് പ്രേക്ഷകര്‍ അംഗീകാരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ത്രിഷ വിശദീകരിച്ചു. കീര്‍ത്തി എന്നാണ് തെലുങ്ക്ബോഡിഗാര്ഡില് ത്രിഷയുടെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലും തമിഴിലും മിത്രകുര്യന്‍ അവതരിപ്പിച്ച കൂട്ടുകാരിയുടെ വേഷത്തില്‍ തെലുങ്കിലെത്തുന്നത് സലോനിഅശ്വനിയാണ്.നായികാപിതാവിന്റെ വേഷം പ്രകാശ്രാജിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല