സ്വന്തം ലേഖകന്‍: ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്ക് പറന്ന ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാന യാത്രക്കാരി. പുതുവര്‍ഷം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച ചൈനീസ് യാത്രക്കാരിക്കാണ് ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്കൊരു യാത്ര തരപ്പെട്ടത്. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാനയാത്രക്കാരി എന്നാണ് ലോക മാധ്യമങ്ങള്‍ ഈ യുവതിയെ വിശേഷിപ്പുക്കുന്നത്.
ചൈനയിലെ ഈ വര്‍ഷത്തെ പുതുവര്‍ഷാഘോഷം ഫെബ്രുവരി എട്ടിനാണ്. എല്ലാ ചൈനക്കാരും വീട്ടില്‍ എത്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദിനമാണിത്. ഇത്തരത്തില്‍ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാന്‍ നാട്ടിലേക്ക് തിരിച്ച പതിനായിരത്തോളം നാട്ടുകാര്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. കിഴക്കന്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളും താളം തെറ്റി. 10 മണിക്കൂര്‍ വൈകിയാണ് ഗുവാങ്ഷൂവിലേക്കുള്ള ബോയിംഗ് 737 വിമാനം 2833 എത്തിയത്.
എന്നാല്‍ ഈ വിമാനത്തില്‍ ഒരു യാത്രക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. മോട്ടോര്‍ കമ്പനി ജീവനക്കാരിയായ ഷാങ് മാത്രമായിരുന്നു യാത്രക്കാരി. മറ്റുള്ളവര്‍ മറ്റേതൊക്കെയോ മാര്‍ഗത്തിലൂടെ യാത്ര തുടര്‍ന്നിട്ടുണ്ടാകണം. ഷാങ് എത്തിയതോടെ ചൈന സതേണ്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഒരു യാത്രക്കാരിയുമായി വിമാനം പറത്താന്‍ തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല