സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതര്‍. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.40ഓടെയാണ് അപകടമുണ്ടായത്. ക്യൂബയില്‍നിന്നും ജാക്‌സണ്‍വില്ല വിമാനത്താവളത്തിലെത്തിയ വിമാനം ലാന്‍ഡിങിന് പിന്നാലെ റണ്‍വേയില്‍നിന്ന് തെന്നിമാറി സമീപത്തെ സെന്റ് ജോണ്‍സ് നദിയിലേക്ക് പതിക്കുകയായിരുന്നു.
വിമാനം നദിയില്‍ വീണെങ്കിലും മുങ്ങിപ്പോയില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല