സ്വന്തം ലേഖകന്‍: ബോയിംഗിന്റെ മാക്‌സ് മോഡല്‍ വിമാനങ്ങള്‍ തകര്‍ന്നു മരിച്ച 346 പേരുടെ കുടുംബാംഗങ്ങളോട് കന്പനി മേധാവി ഡെന്നിസ് മുയിലന്‍ബര്‍ഗ് മാപ്പു ചോദിച്ചു.
രണ്ടു വിമാനദുരന്തങ്ങളിലും വളരെ വേദനയുണ്ടെന്നും ഉറ്റവരുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളോട് മാപ്പുചോദിക്കുന്നുവെന്നും ബോയിംഗ് സിഇഒ ആയ അദ്ദേഹം സിബിഎസ് ഈവനിംഗ് ന്യൂസിനോടു പറഞ്ഞു.
ബോയിംഗിന്റെ ഏറ്റവും പുതിയ മോഡലായ മാക്‌സ് 737 പരന്പരയിലെ വിമാനങ്ങളാണ് ആറു മാസത്തിനിടെ തകര്‍ന്നത്. മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 157ഉം ഒക്ടോബറില്‍ സിംഗപ്പൂരിലെ ലയണ്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 189ഉം പേരാണ് മരിച്ചത്.
ഇതിനു പിന്നാലെ മാക്‌സ് മോഡല്‍ വിമാനങ്ങള്‍ ആഗോളവ്യാപകമായി നിലത്തിറക്കി. വിമാനങ്ങളില്‍ ഉപയോഗിച്ച ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറില്‍ അപാകതയുള്ളതായി പിന്നീടു കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല