സ്വന്തം ലേഖകന്‍: ബോക്കോഹറാം ഭീകരര്‍ തങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി നൂറ് കണക്കിന് സ്ത്രീകളേയും പെണ്‍കുട്ടികളേയും കൂട്ടബലാത്സംഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബൊക്കോഹറാം നടത്തുന്ന ഈ ക്രൂരതയുടെ വിവരങ്ങള്‍ മുമ്പ് ഭീകരര്‍ ബന്ദികളാക്കിയിരുന്ന സ്ത്രീകളാണ് പുറത്തു വിട്ടത്.
ഡസന്‍ കണക്കിന് സ്ത്രീകളെ വീടുകളില്‍ പൂട്ടിയിട്ട ശേഷം അവരെ ഭീകരര്‍ ബലമായി പീഡിപ്പിക്കുകയാണ്. അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനായി സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നതിനാണ് ഇവര്‍ നിരന്തരം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത്.
ഓരോ പട്ടണങ്ങളും പിടിച്ചെടുക്കുമ്പോള്‍ ബോക്കോഹറാം അവര്‍ക്കിഷ്ടപ്പെട്ട സ്ത്രീകളെ തിരഞ്ഞെടുക്കുകയും അവരെ പീഡിപ്പിച്ച് ഗര്‍ഭിണികള്‍ ആക്കുകയും പതിവാണ്. പല സ്ത്രീകളേയും ബലമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതിന് മുമ്പ് തങ്ങളുടെ പ്രവര്‍ത്തിയുടെ ഫലം കുട്ടികളാക്കി മടക്കി തരണമെന്ന് ഭീകരര്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും രക്ഷപെട്ട സ്ത്രീകള്‍ വെളിപ്പെടുത്തി.
നിരവധി സ്ത്രീകളെ ഇവരുടെ പിടിയില്‍ നിന്നും സൈന്യം മോചിപ്പിച്ചിട്ടുണ്ടെങ്കിലും അവരില്‍ 200 ലേറെ പേര്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെ വയറ്റില്‍ ചുമക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവരില്‍ നിരവധി പേര്‍ എച്ച്‌ഐവി ബാധിതരാണെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചിബോക്കില്‍ നിന്നും 300 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ വിവാഹം കഴിക്കുമെന്നും ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുമെന്നും മറ്റും സംഘടന നേതാക്കള്‍ പ്രസ്താവിക്കികയുണ്ടായി.
രക്ഷപെട്ടു വന്ന സ്ത്രീകളെല്ലാവരും നിരന്തരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ശാരീരികമായും വൈകാരികമായും തകര്‍ന്ന അവസ്ഥയിലാണെന്ന് നൈജീരിയയിലെ അധികൃതര്‍ പറഞ്ഞു. യുണിസെഫും മറ്റ് ചില അന്താരാഷ്ട്ര സംഘടനകളും സംസ്ഥാന സര്‍ക്കാരും സഹായം നല്‍കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പല സ്ത്രീകള്‍ക്കും സ്വയം എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല