സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ജനം ജീവനുവേണ്ടി നെട്ടോട്ടത്തില്‍; ബോക്കോഹറാം തീവ്രവാദികളെ ഭയന്ന് ഒരാഴ്ച്ചക്കിടെ പലായനം ചെയ്തത് 30000 ത്തിലധികം ആളുകള്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയാണ് കണക്കുകള്‍ പുറത്തു വിട്ടത്. നൈജീരിയയിലെ ജനസംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നും ബോക്കോഹറം തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് ജനങ്ങള്‍ പലായനം ചെയ്യുകയാണെന്നും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലോച്ച് കഴിഞ്ഞ ദിവസം ജനീവയില്‍ പറഞ്ഞു.
അടുത്ത രാജ്യമായ കാമറൂണിലേക്കാണ് പകുതിയില്‍ അധികം ജനങ്ങളും പലായനം ചെയ്യുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ബോക്കോഹറം ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 14 സാധരണക്കാരാണ്. ആക്രമണം ഉണ്ടയി തൊട്ടു പിന്നാലെ 9000 ആളുകളാണ് നൈജീരിയയില്‍ നിന്നും രക്ഷപ്പെട്ടത്.
എന്നാല്‍ കാമറൂണിലെത്തിയ ഇവരെ തിരിച്ചയക്കുകയും നൈജീരിയയിലേക്ക് സുരക്ഷക്കായി ട്രൂപ്പിനെ അയക്കുകയും ചെയ്തിരുന്നു. 2002ല്‍ രൂപം കൊണ്ട മത തീവ്രവാദ സംഘടനയാണ് ബോക്കോഹറം. പതിനായിരക്കണക്കിന് ആളുകളെയാണ് നൈജീരിയയില്‍ മാത്രം ബോക്കോഹറാം കൊലപ്പെടുത്തിയത്. 2.3മില്ല്യണ്‍ ആളുകളുടെ ജീവിതത്തെയാണ് ബോക്കോഹറം തീവ്രവാദികളുടെ ആക്രമണം ബാധിച്ചത്.
വിദ്യാര്‍ഥിനികളെ അടക്കം തട്ടികൊണ്ടു പോവുയും ക്രൂരമായ പീഢനത്തിന് ഇരയാക്കുകയും ചെയ്യുക ബോക്കോഹറം തീവ്രവാദികളുടെ പ്രധാന വിനോദമായിരുന്നു. 2015ലെ വേള്‍ഡ് ടെററിസം ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും തീവ്ര സ്വഭാവമുള്ള സംഘടനയായി ബോക്കോഹറമിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ആളുകള്‍ നൈജീരിയ വിടുന്നതെന്നും ബലൂച്ച് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല