സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴും ഇരുട്ടില്‍ തപ്പുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും കാണാതാകലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തലസ്ഥാനമായ അബുജയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പെണ്‍കുട്ടികളെ കണ്ടെത്താനോ തിരച്ചെത്തിക്കാനോ ക!ഴിയാത്തത്? സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീ!ഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ സംഘടനാംഗങ്ങള്‍ക്ക് വിവാഹം ചെയ്?തു നല്‍കിയെന്ന വാദവുമായി സംഘടനാത്തലവനെന്ന് അവകാശപ്പെടുന്ന അബൂബക്കര്‍ ഷെക്കാവോ ക!ഴിഞ്ഞ നവംബറില്‍ രംഗത്തെത്തിയിരുന്നു.
അതേസമയം പെണ്‍കുട്ടികളെ ഉടന്‍ വിട്ടയക്കുമെന്നാണ് നൈജീരിയന്‍ സര്‍ക്കാരിന്റെ വാദം. നേരത്തെ ഷെക്കോവോയെ കൊലപ്പെടുത്തി എന്ന അവകാശ വാദവുമായി നൈജീരിയന്‍ സൈന്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടത്? ഷെക്കാവോയുടെ അപരനാണെന്ന് സര്‍ക്കാര്‍ പിന്നീട് സ്വയം തിരുത്തി.
നൈജീരിയക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബൊക്കോഹറാം എന്ന സംഘടന, വടക്കേ നൈജീരിയയില്‍ ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ 6 വര്‍ഷമായി നടത്തിവരുന്ന പോരാട്ടത്തില്‍ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. പത്തു ലക്ഷത്തോളം പേരെ കാണാതായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല