സ്വന്തം ലേഖകന്‍: ബൊളീവിയയില്‍ നാലാമങ്കത്തിന് ഒരുങ്ങി പ്രസിഡന്റ് ഇവോ മൊറേല്‍സ്; അധികാരക്കസേരയില്‍ ഇത് പതിനാലാം വര്‍ഷം. ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇവോ മൊറേല്‍സ് വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 വര്‍ഷമായി അധികാരത്തിലുള്ള മൊറേല്‍സ് ഇത് നാലാം തവണയാണ് ജനവിധി തേടുന്നത്. കടുത്ത കടുത്ത ഇടതുപക്ഷക്കരാന്‍ കൂടിയായ ഇവോ മൊറേല്‍സ്, ബൊളീവിയയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ഗോത്രവര്‍ഗക്കാരന്‍ കൂടിയാണ്.
പ്രസിഡന്റിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് തവണകളിലായി 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇവോ മൊറേല്‍സ് ഇനിയൊരു ഊഴത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണെന്നാണ് സൂചന. 2006ല്‍ ഇവോ മൊറേല്‍സ് അധികാരമേറ്റത് വെനിസ്വെലയിലെ ഹ്യൂഗോ ഷാവേസും ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോയും നേതൃത്വം നല്‍കിയ ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് ചേരിക്ക് പുതിയ ഉണര്‍വേകിയിരുന്നു.
ഗോത്രവര്‍ഗക്കാരനും മുന്‍ കൊക്കൊ കര്‍ഷകനുമായ ഇവോ മൊറേല്‍സ് 2006 ലാണ് ആദ്യമായി ബൊളീവിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടത്. അന്ന് മുതല്‍ നടപ്പിലാക്കിയ സോഷ്യലിസ്റ്റ്, ജനപക്ഷ നയങ്ങള്‍ മൊറേല്‍സിനെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി. 2009ല്‍ രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹിതപരിശോധന നടത്തിയാണ് മൊറേല്‍സ് മൂന്നാമൂഴത്തിന് മത്സരിക്കാന്‍ അനുമതി നേടിയത്. 2006 മുതല്‍ രാജ്യത്ത് നിരവധി ജനപക്ഷ നയങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല