സ്വന്തം ലേഖകന്‍: ബോളിവുഡ് താരങ്ങളുടെ രഹസ്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിരുതന്‍ പിടിയില്‍. ബോളിവുഡിലെ പ്രമുഖ നടീനടന്മാര്‍ ഉള്‍പ്പടെയുള്ളവരുടേ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഗുഡ്ഗാവിലെ ഐ.ടി കമ്പനി ജീവനക്കാരന്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. പോലീസിന്റെ ഐ.ടി സെല്ലില്‍ നിന്നണ് ഇയാള്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്.
മുംബൈ സ്വദേശിയായ ഒരാളുടെ ആവശ്യ പ്രകാരമാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. കുടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തന്നെക്കൊണ്ട് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിച്ചതെന്നും പ്രദീപ് പറഞ്ഞു. ചോര്‍ത്തുന്ന വിവരങ്ങള്‍ ഡല്‍ഹിയിലെ ആഡംബര ഹോട്ടലുകളില്‍ വച്ചാണ് കൈമാറിയിരുന്നത്.
ആരുടെ ഫോണാണ് ചോര്‍ത്തിയിരുന്നതെന്ന് തനിക്കും അറിയില്ലായിരുന്നെന്ന് കുമാര്‍ പറഞ്ഞു. ചോര്‍ത്തി നല്‍കുന്ന വിവരങ്ങള്‍ക്ക് പ്രതിഫലമായി പലപ്പോഴും പണം ലഭിച്ചിരുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇയാളില്‍ നിന്ന് ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍, വ്യാജ ഐ.ഡി കാര്‍ഡ് എന്നിവ പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല