സ്വന്തം ലേഖകന്‍: പ്രശസ്ത ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിനിയായ മീരാ രജ്പുത് ആണ് വധു. ഗുഡ്ഗാവില്‍ വച്ചായിരുന്നു വിവാഹം. നീണ്ട കാലത്തെ നിരവധി പ്രണയങ്ങള്‍ക്കും പ്രണയ പരാജയങ്ങള്‍ക്കും ശേഷമാണ് ഷാഹിദ് താലികെട്ടുന്നത്.
ഗോസിപ്പു കോളങ്ങളുടെ സ്ഥിരം ഇരയായിരുന്നു ഷാഹിദ്. വെളുത്ത നിറത്തിലുള്ള ഷെര്‍വാണി അണിഞ്ഞാണ് ഷാഹിദ് വിവാഹ വേദിയിലെത്തിയത്. പിങ്ക് നിറത്തിലുള്ള ലഹങ്ക ചോളിയായിരുന്നു വധുവിന്റെ വേഷം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
പഞ്ചാബി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹ ഫോട്ടോകള്‍ ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡിലെ താരങ്ങള്‍ക്കായി ജൂലൈ 12 ന് വിവാഹ സല്‍ക്കാരവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത ഡിസൈനറും ഷാഹിദിന്റെ സുഹൃത്തുമായ കുനാല്‍ റാവല്‍ ആണ് വരന്റെ വേഷം ഡിസൈന്‍ ചെയ്തത്. അനാമിക ഖന്നയാണ് മീരയുടെ ലഹങ്ക ചോളിയുടെ സൗന്ദര്യത്തിനു പിന്നില്‍. ഷാഹിദിന്റെ മുന്‍ കാമുകിമാരായ കരീനയും പ്രിയങ്കയും വിവാഹത്തില്‍ പങ്കെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല