ബോള്‍ട്ടണ്‍ മലയാളി അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഏവര്‍ക്കും ആവേശമായി. ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ രാവിലെ 10ന് വിവിധ മത്സരങ്ങളോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.
ഉച്ചയ്ക്ക് 12ന് വാദ്യങ്ങളുടെ അകമ്പടിയോടെ മാവേലിയെ സ്വീകരിച്ചാനയിച്ചതോടെ പൊതുസമ്മേളനത്തിന് തുടക്കമായി. ഡോ.വി.ജോര്‍ജ്ജ് ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ബോള്‍ട്ടണ്‍ ബീറ്റ്‌സിലെ 15 പ്രതിഭകള്‍ അണിനിന്ന ശിങ്കാരിമേളവും പരിപാടികള്‍ക്ക് മാറ്റകൂട്ടി.
മേളപ്പെരുക്കത്തിനൊപ്പം ബോള്‍ട്ടണ്‍ ബീറ്റ്‌സ് താളത്മകമായി ചുവടുകള്‍ വയ്ക്കുകകൂടി ചെയ്തപ്പോള്‍ അത് ഏവര്‍ക്കും ഉഗ്രന്‍ ഓണവിരുന്നായി. സരിഗ യു.കെ.യുടെ ഗാനമേളയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് ജോണി കണിവേലില്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല