ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലെ പെസഹാ തിരുക്കര്‍മ്മങ്ങള്‍ വ്യാഴാഴ്ച രാത്രി ഏഴ് മുതല്‍ ആരംഭിക്കും. ദിവ്യബലി മദ്ധ്യേ നടക്കുന്ന കാല്‍കഴുകല്‍ ശ്രുശ്രൂഷയിലും വചന പ്രഘോഷണം, അപ്പം മുറിക്കല്‍, ആരാധന എന്നിവയ്ക്ക് ഫാ.ജസ്റ്റിന്‍ ജോര്‍ജ് കാര്‍മികത്വം വഹിക്കും.
ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം നാല് മുതല്‍ സെന്റ് ജോര്‍ജ് ദേവാലയത്തിലാണ് നടക്കുക. പീഡാനുഭവ തിരുക്കര്‍മ്മങ്ങളും വചന പ്രഘോഷണവും കുരിശിന്റെ വഴിയും അന്നേദിവസം നടക്കും. ഏപ്രില്‍ ഏഴിന് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കുന്ന ദുഃഖ ശനി തിരുക്കര്‍മ്മങ്ങളില്‍ ഫാ.ബാബു അപ്പാടന്‍ കാര്‍മ്മികനാകും.
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ രാവിലെ 10.45 മുതല്‍ ആരംഭിക്കും. ദിവ്യബലിയിലും വചന പ്രഘോഷണവും ഫാ. ബാബു അപ്പാടന്‍ നയിക്കും. തിരുകര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ബോള്‍ട്ടണ്‍ കേരള കാത്തലിക് കമ്യൂണിറ്റിക്ക് വേണ്ടി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല