സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് ഏഴു മുതല്‍ ഒന്‍പതുവരെ ദിവസങ്ങളിലായി നടക്കും. ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഇതേത്തുടര്‍ന്ന് ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, കുര്‍ബാന എന്നിവ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെ ആരാധനാ പാരമ്പര്യങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസ് നടക്കും. തുടര്‍ന്ന് 6.30ന് നടക്കുന്ന ദിവ്യബലിയില്‍ മോണ്‍. ജോണ്‍ ഡെയില്‍ കാര്‍മികനാകും.
പ്രധാന തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ 10.45ന് ആഘോഷപൂറവമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. റവ. ഡോ. ജോസഫ് പാലയ്ക്കല്‍ സി.എം.ഐയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ മോണ്‍. ജോണ്‍ ഡെയില്‍, ഫാ. മാത്യു ചൂരപ്പൊയികയില്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. ഇതേത്തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണത്തിനു തുടക്കമാകും. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ചൈതന്യം തുളുമ്പുന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് ബോള്‍ട്ടന്റെ തെരുവീഥികളിലൂടെ നീങ്ങുന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മീയ ഉത്സവമാണ്.
യുകെയിലെ പ്രമുഖ ചെണ്ടമേള ടീമായ ബോള്‍ട്ടണ്‍ ബീറ്റ്#സ് പ്രദക്ഷിണത്തില്‍ മേളപ്പെരുക്കം തീര്‍ക്കുമ്പോള്‍ നാട്ടിലെ പള്ളി പെരുന്നാള്‍ അനുവങ്ങള്‍ ബോള്‍ട്ടണില്‍ പുനര്‍ജനിക്കും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ചശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേത്തുടര്‍ന്ന് പാരിഷ് ഹാളില്‍ കലാപരി#ാപടികള്‍ക്ക് തുടക്കമാകും. ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ മിന്നലാട്ടം നടത്തും.
തിരുനാള്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. തോമസ് തൈക്കുട്ടത്തില്‍ സ്വാഗതം ചെയ്യുന്നു
.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല