സ്വന്തം ലേഖകന്‍: കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം; ആളപായമില്ലെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. കാഠ്മണ്ഡു ബിരത്‌നഗറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലേറ്റിനു സമീപം സ്‌ഫോടനം. തിങ്കളാഴ്ച രാത്രിയാണ് സ്‌ഫോടനം നടന്നത്. ശക്തി കുറഞ്ഞ സ്‌ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
നേപ്പാളിലും വടക്കന്‍ ബീഹാറിലും വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിര്‍മിച്ച എംബസിയുടെ താത്കാലിക ഓഫീസിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിന് പിറകിലെ തുറസ്സായ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.
കെട്ടിടത്തിന്റെ ചുമരിന് ചെറിയ കേടുപാടുകളുണ്ട്. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആളുകളുണ്ടായിരുന്നില്ല.
സ്‌ഫോടനത്തിന് പിറകിലുള്ളവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയതായി നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളാകാം സ്‌ഫോടനത്തിന് പിറകിലെന്ന് സംശയിക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസ് സംരഷണം വര്‍ധിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല