1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2024

സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്തെ നാല്‍പ്പതോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി 11.38-ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം സ്‌കൂളുകളിലെത്തിയത്. ഇതേത്തുടര്‍ന്ന് രാവിലെ എത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അതികൃതര്‍ മടക്കിയയച്ചു. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി ബോബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

ചെറിയ ബോംബുകളാണെന്നും കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ബോംബ് നിര്‍വ്വീര്യമാക്കാന്‍ 25 കോടിയോളം രൂപ (30,000 അമേരിക്കന്‍ ഡോളര്‍) ആവശ്യപ്പെട്ടിട്ടുണ്ട്.

ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനായി അയച്ച ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ്. ഡല്‍ഹിയിലെ ജി.ഡി ഗൊയങ്ക സ്‌കൂളില്‍നിന്ന് രാവിലെ 6.15 ഓടെയാണ് പോലീസിന് ആദ്യം പരാതി ലഭിക്കുന്നത്. പിന്നീട് 7.06 ഓടെ ഡി.ആര്‍.എസ്. ആര്‍കെ പുരം സ്‌കൂളിനും ബോംബ് ഭീഷണിയുള്ളതായി വിവരം ലഭിച്ചു. രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പി.ഫ് സ്‌കൂളിന് സമീപം സ്ഫോടനം നടന്ന് മാസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു ബോംബ് ഭീഷണി സന്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.