സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാനസര്വ്വീസുകള്ക്കുനേരെ തുടരുന്ന വ്യാജബോംബ് ഭീഷണികളുടെ പിന്നില്‍ സൈബര്‍ വിദഗ്ധരുടെ സംഘമെന്ന് സൂചന. സംഭവത്തേക്കുറിച്ച് കേന്ദ്ര സൈബര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വി.പി.എന്‍. ഉപയോഗിക്കുന്നതിനാല്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ച കമ്പ്യൂട്ടറുകളുടെ ഐ.പി. അഡ്രസുകള്‍ അവ്യക്തമായി തുടരുകയാണെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി. യഥാര്‍ഥ ഐ.പി. അഡ്രസ് കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്കാന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല