1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2024

സ്വന്തം ലേഖകൻ: വ്യാജ ബോംബ് ഭീഷണി ഒഴിയുന്നില്ല. 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു. ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. രാവിലെ 6.10-ന് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45-നാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്.

ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള വീസ്താര വിമാനം ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. വിശദ പരിശോധനകള്‍ക്ക് ശേഷം വിമാനം ലണ്ടനിലേക്ക് യാത്ര തിരിച്ചു. വെളളിയാഴ്ച വൈകീട്ട് ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന് ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ഭീഷണിയെത്തിയത്. ഇത് വിമാന സര്‍വീസിനെ സാരമായി ബാധിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തി.

ഇത്തരത്തില്‍ ആകാശയുടെ അഞ്ച് എയര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ ബോംബ് ഭീഷണിയുണ്ടായി.സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നുണ്ടെന്നും കേന്ദ്രമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.