സ്വന്തം ലേഖകന്‍: ലണ്ടനില്‍ ബോംബ് ഭീഷണിയുമായി യുവാവ് ട്രാക്കിലിറങ്ങി; റയില്‍വേ സ്റ്റേഷന്‍ ഒഴിപ്പിച്ചു. കൈവശം ബോംബുണ്ടെന്ന അവകാശവാദവുമായി യുവാവ് റെയില്‍വേ ട്രാക്കിലിറങ്ങിയതോടെ ലണ്ടനിലെ ചാരിങ് ക്രോസ് റെയില്‍വേ ടെര്‍മിനലിലിന്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചത്.
സുരക്ഷയുടെ ഭാഗമായാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്നും റെയില്‍വേ സ്റ്റേഷന്‍ എത്രയും പെട്ടെന്ന് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും അറിയിച്ച ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് എന്നാല്‍ യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
ഭീഷണി മുഴക്കിയ യുവാവിനെ ഉടന്‍ തന്നെപോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലുള്ളവരെയെല്ലാം പുറത്തിറക്കിയതിന് ശേഷമായിരുന്നു അറസ്റ്റ്. ബോംബ് ഭീഷണി കാരണം ട്രെയിനുകള്‍ വൈകുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല