1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

ടോമിച്ചന്‍ കൊഴുവനാല്‍

ലണ്ടന്‍:സൗഹൃദംപുതുക്കാനും സ്മരണകള്‍ അയവിറക്കാനുമായി ബോംബേ ആശുപത്രിയിലെ പഴയസഹപ്രവര്‍ത്തകര്‍ യുകെയില്‍ ഒത്തുകൂടുന്നു. അടുത്തവര്‍ഷം ഏപ്രിലില്‍ സംഗമം നടക്കും വിധമാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം മുന്‍കാല സഹപ്രവര്‍ത്തര്‍ ഒത്തുകൂടുന്ന അവിസ്മരണീയമുഹൂര്‍ത്തത്തില്‍ ബോംബെ ആശുപത്രിയില്‍ ജോലി ചെയ്തശേഷം ഇപ്പോള്‍ യുകെയുടെ വിവിധഭാഗങ്ങളില്‍ താമസിക്കുന്നവരാണ് പങ്കുചേരുന്നത്. ജാതി, മത, വര്‍ഗവ്യത്യാസമില്ലാതെ ബോംബെ ആശുപത്രിയിലെ മുന്‍കാല ജീവനക്കാര്‍ക്കെല്ലാം സംഗമത്തില്‍ പങ്കുചേരാം. വേദിയും തീയതിയും ഉള്‍പ്പെടെയുള്ളവ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അറിഞ്ഞശേഷം തീരുമാനിക്കുമെന്ന് സംഘാടകര്‍ പറയുന്നു.

സൗഹൃദക്കൂട്ടായ്മയില്‍ ഇനിയും പേര് രജിറ്റര്‍ ചെയ്യാത്തവര്‍ സൂസന്‍ റോമി (ഇമെയില്‍ വിലാസം:sueromy@yahoo.co.uk ഫോണ്‍ 01305-250063),സൂസന്‍ അനിയന്‍കുഞ്ഞ് (ജോര്‍ജ്- sue_604158@yahoo.co.uk Ph. 01204604158), മിനി ജാക്‌സണ്‍ (കുര്യാക്കോസ്-jacksonmathew99@gmail.com Ph. 01512-520394), രേഖ കരുണാകരന്‍( rekhakarunakaran@gmail.com Ph. 07958776266), സിമി അനു ജോസ് ( hisimsim@hotmail.co.uk Ph.01512910691) എന്നിവരുമായി ആശയവിനിമയം നടത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.