ബ്രിട്ടണില്‍ കഴിഞ്ഞ വേനലില്‍ നടന്ന കലാപത്തിന്റെ ഉത്തരവാദികള്‍ ഇവിടത്തെ ബാങ്കേര്‍സിനോളം മോശക്കാരല്ല എന്ന് കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് ക്രിസ്മസ് ദിനത്തിലെ പ്രഭാഷണത്തില്‍ അഭിപ്രായപെട്ടു. കാന്റര്‍ബറി കത്ത്രീഡലില്‍ വച്ച് ജനങ്ങള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ് റോവന്‍ വില്യംസ്. ഇപ്പോള്‍ നമ്മളെ ഏറ്റവും അലട്ടുന്ന പ്രശ്നം നമ്മള്‍ ഒരു സമൂഹമായി നിലകൊള്ളുന്നില്ല എന്നതാണ്. ഒരു കലാപകാരി സാഹസികമായി ഒരു കെട്ടിടം കത്തിയെരിക്കുന്നതിനേക്കാള്‍ കഷ്ട്ടമാണ് ഇവിടുത്തെ പണമിടപാടുകാര്‍.
സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഇരുട്ടിലായിരിക്കുന്ന ഈ ലോകത്തിലേക്കാണ് ദൈവത്തിന്റെ ലോകം കടന്നു വരുന്നത്.അവയുടെ പ്രസക്തി ഈ ലോകത്തില്‍ സ്നേഹത്തിന്റെയും ന്യായത്തിന്റെയും വിത്തുകള്‍ പാകുക എന്നതാണ്. ഈ ഇരുട്ടില്‍ ചോദ്യങ്ങളെല്ലാം വ്യക്തമായി ഓരോരുത്തര്‍ക്കും കേള്‍ക്കാം “എവിടെയാണ് ബ്രിട്ടന്‍ നീ? നീ പ്രതിസന്ധികളില്‍ നല്‍കാറുള്ള ഉത്തരങ്ങള്‍ എവിടെ?” കഴിഞ്ഞ കുറെ പ്രവൃത്തികളില്‍ നിന്നും ഒരു മനുഷ്യന്റെ പരസ്പര കടമകള്‍ എന്തൊക്കെയെന്നു നാം പഠിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ വിയോജിപ്പ് സൃഷ്ട്ടിച്ചു. കലാപകാരികളില്‍ പലരും സഹായത്തിനായി അപേക്ഷിക്കുന്നത് കാണാമായിരുന്നു.
ബുക്ക് ഓഫ് കോമണ്‍ പ്രേയറിന്റെ മുന്നൂറ്റി അന്‍പതാം വാര്‍ഷികം അടുത്തവര്‍ഷം ആഘോഷിക്കാനിരിക്കയാണ്. കടമകളും പൊതു താല്പര്യങ്ങളും എങ്ങനെ പ്രകാശിപ്പിക്കണം എന്നതിന് ഉത്തമഉദാഹരണം ആണ് ആ പുസ്തകം. ലോകം മാറിയിരിക്കുന്നു. അതുപോലെതന്നെ നമ്മുടെ ഭാഷണവും. ഇന്നത്തെ ഈ ലോകത്തില്‍ ദൈവവുമായി അടുപ്പം കാണിക്കുന്നവര്‍ വളരെ കുറവാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ആരൊക്കെ അനുഭവിക്കുന്നു എന്നറിയാന്‍ തന്നെ ഇന്ന് വളരെ ബുദ്ധിമുട്ടാണ് എന്ന് അദീഹം കൂട്ടി ചേര്‍ത്തു.
ഈ ദിവസങ്ങളില്‍ പ്രാര്‍ഥനാ പുസ്തകം മാത്രമാണ് ഉപയോഗിച്ചതെങ്കില്‍ വിശ്വാസത്തിന്റെ അപരിചിതത്വം, പ്രാചീനതയുടെ,മനോഹരമായ ഭാഷയുടെ എല്ലാം അപരിചിതത്വം എല്ലാം ആശയക്കുഴപ്പത്തില്‍ ആക്കുന്നതിനെ ഉപകരിക്കൂ. ഈ മുഴുവന്‍ സമൂഹത്തെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന കര്ത്ത്യവങ്ങള്‍ മനസിലാക്കി കൊടുക്കുന്ന ഒരു സംസ്കാരമാണ് ഉയര്‍ന്നു വരേണ്ടത് അതിനായാണ് ഞങ്ങള്‍ പ്രയത്നിക്കുന്നത്. ഇതാദ്യമായല്ല ആര്‍ച് ബിഷപ്പ് പ്രശ്നങ്ങള്‍ വിലയിരുത്തുന്നത്. ടോട്ടെന്നാമില്‍ ആരംഭിച്ച കലാപം പിന്നീട് ബ്രിട്ടന്റെ മുഴുവന്‍ ഇടങ്ങളിലേക്ക് ആളിപടരുകയായിരുന്നു. ഇതില്‍ അദ്ദേഹം തന്റെ ദുഃഖം അറിയിച്ചിരുന്നു. യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് ഡോ: ജോണ്‍ സെന്റാമൂ ക്രിസ്തുമസ് എന്നത് സമാധാനത്തിന്റെ പുത്രന്‍ യേശുവിന്റെ ജനനത്തെ ഓര്മ്മിക്കലാണ് എന്ന് ജനങ്ങളെ ഓര്‍മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല