കാണാതായ ബോളിവുഡ് താരം ലൈല ഖാന്റെ നാസിക്കിലുള്ള ഫാംഹൗസിന് സമീപം മൃതദേഹങ്ങളുടെയും വസ്ത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലൈലയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയെന്ന് സംശയിക്കുന്നു.
മുംബൈക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ നാസിക്ക് ജില്ലയിലെ ജഗത്പുരിയിലുള്ള ഫാംഹൗസിന് സമീപത്തുനിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൂന്ന് തലയോട്ടികളും വസ്ത്രഭാഗങ്ങളും സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇവ ലൈലയുടെയും ബന്ധുക്കളുടേതുമാണോ എന്നകാര്യം സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും.
ലൈലയും അമ്മയും സഹോദരിയും മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടതായി വളര്‍ത്തച്ഛന്‍ പര്‍വീസ് തക്ക് ജമ്മു കശ്മീര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നുവെങ്കിലും മുംബൈ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
പാകിസ്താനില്‍ ജനിച്ച ലൈലയെ കുടുംബത്തോടൊപ്പം കഴിഞ്ഞ വര്‍ഷം മെയ് 29നാണ് കാണാതായത്. ലൈലയുടെ പിതാവ് നാദിര്‍ഷാ പട്ടേല്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല