മാര്‍ച്ച് ഏപ്രില്‍ മാസത്തിലാണ് യുഎഇയിലെ കമ്പനി ജീവനക്കാര്‍ക്ക് ബോണസ് സീസണ്‍. ബോണസ് ലഭിക്കുന്നവര്‍ ലോട്ടറി അടിക്കുന്നതു പോലെയാണ് കാണുന്നത്. ബോണസായി ലഭിക്കുന്ന ഈ തുകയാണ് മിക്ക ആളുകളും കടം തീര്‍ക്കുന്നതിനായി ഉപയോഗിക്കുന്നത്.
സൂറിച്ച് ഇന്റര്‍നാഷ്ണല്‍ ലൈഫിന് വേണ്ടി യുഗവ് നടത്തിയ സര്‍വെയിലാണ് ഇതു കണ്ടെത്തിയത്. 2015ല്‍ 75 ശതമാനം യുഎഇക്കാര്‍ക്കും ബോണസ് ലഭിക്കും. ഇതില്‍ 39 ശതമാനം ആളുകളും ഇതിനെ ഉപയോഗിക്കുന്നത് കടം തീര്‍ക്കുന്നതിന് വേണ്ടിയാണ്. ബാക്കിയുള്ള 16 ശതമാനം ആളുകള്‍ സ്‌കൂള്‍ ഫീസ് അടയ്ക്കാനും ബില്‍ അടയ്ക്കാനും ഈ തുക ഉപയോഗിക്കും. 13 ശതമാനം ആളുകള്‍ ബോണസ് തുക ബാങ്കിലേക്ക് മാറ്റുമ്പോള്‍ 11 ശതമാനം ആളുകള്‍ അത് പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കുന്നു.
സൂറിച്ച് ഇന്റര്‍നാഷ്ണല്‍ ലൈഫിലെ ആളുകള്‍ പറയുന്നത് യുഎഇയിലെ ആളുകളുടെ ലാവിഷ് ജീവിതത്തോടുള്ള ആഗ്രഹമാണ് അവരെ കടക്കെണിയില്‍ എത്തിക്കുന്നതെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല