ചുണ്ടിനും കപ്പിനുമിടയില്‍ മൂന്നുതവണ കൈവിട്ട ബുക്കര്‍ പുരസ്കാരം ഒടുവില്‍ ബ്രിട്ടിഷ് എഴുത്തുകാരന്‍ ജൂലിയന്‍ ബാണ്‍സിനെ തേടിയെത്തി. പ്രശസ്തമായ ദ സെന്‍സ് ഒഫ് ആന്‍ എന്‍ഡിങ് എന്ന നോവലിനാണ് അവാര്‍ഡ്. ബാല്യകാല സൗഹൃദവും ഓര്‍മകളുടെ അപൂര്‍ണതയും പ്രമേയമാകുന്ന പുസ്തകത്തിന്‍റെ ജനസ്വീകാര്യതയും സാഹിത്യ മേന്‍മയുമാണ് പരിഗണിച്ചതെന്ന് ജൂറി. 50000 പൗണ്ടാണ് പുരസ്കാര തുക.
അറുപത്തഞ്ചുകാരനായ ബേണ്‍സ് ഇതിനു മുന്‍പ് 1984 ലാണ് ആദ്യമായി ബുക്കറിന് പരിഗണിക്കപ്പെട്ടത് (ഫ്ളാബര്‍ട്ട്സ് പാരറ്റ്). പിന്നീട് 1998ലും( ഇംഗ്ലണ്ട്, ഇംഗ്ലണ്ട്) 2005ലും (ആര്‍തര്‍ ആന്‍ഡ് ജോര്‍ജ്) പുരസ്കാരത്തിന് അടുത്തെത്തിയെങ്കിലും അവസാന റൗണ്ടില്‍ നഷ്ടമാകുകയായിരുന്നു. അതേസമയം, പുരസ്കാര നിര്‍ണയത്തിനെതിരേ വിമര്‍ശനവുമായി ഏതാനും എഴുത്തുകാരും രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല