സ്വന്തം ലേഖകന്‍: ജമൈക്കന്‍ എഴുത്തുകാരന് മാര്‍ലോന്‍ ജയിംസിന് ബുക്കര്‍. സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്ങ്സ്’ എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്.
ഇന്ത്യന്‍–ബ്രിട്ടീഷ് എഴുത്തുകാരന് സുന്‍ജീവ് സഹോട്ടയുടെ ‘ദ ഇയര്‍ ഓഫ് റണ്‍വേയ്സ്’ എന്ന പുസ്തകത്തെയാണ് മാര്‍ലോന്‍ അവസാന റൗണ്ടില്‍ തോല്‍പ്പിച്ചത്. വളരെ ആവേശം നല്‍കുന്നതും നാളയുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നമ്മളെ പ്രചോദിപ്പിക്കുന്നതുമാണ് പുസ്തകമെന്ന് മാര്‍ലോന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണിത്.
ബോബ് മര്‍ലിയുടെ 70 കളിലെ ജീവിതത്തില്‍ ആകൃഷ്ടനായിട്ടാണ് ഇത്തരമൊരു പുസ്തകം എഴുതിയത്. അന്നുണ്ടായിരുന്ന ജമൈക്കന്‍ രാഷ്ട്രീയത്തെയും സംഗീതത്തെയും എങ്ങിനെ സ്വാധീനിച്ചുവെന്നും പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല