ക്രെംലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംസോവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ആണ് ഇക്കാര്യം അറിയിച്ചത്. അന്‍മസാര്‍ ഗുബഷേവ്, സൗര്‍ ദാദയേവ് എന്നിവരാണ് ശനിയാഴ്ച പിടിയിലായതെന്ന് എഫ്.എസ്.ബി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ബോര്‍നികോര്‍ ദേശീയ ടെലിവിഷനിലൂടെ പറഞ്ഞു. പ്രതികള്‍ പിടിയിലായ വിവരം പ്രസിഡന്റ് വഌഡിമീര്‍ പുടിനെയും അറിയിച്ചായും അദ്ദേഹം പറഞ്ഞു.
ബോറിസ് നെംസോവ് ക്രെംലിനിലെ പാലത്തിനു സമീപം വച്ച് മാര്‍ച്ച് ആറിനാണ് വെടിയേറ്റു മരിച്ചത്. ബോറിസ് യെല്‍സിന്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന നെംസോവ് പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായിരുന്നു. പ്രതിപക്ഷ കക്ഷികളെ യോജിപ്പിച്ച് പുടിനെതിരെ പ്രക്ഷോഭം നയിക്കാനിരിക്കേയാണ് നെംസോവ് കൊല്ലപ്പെട്ടത്. ഇത് ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആരോപണം പുടിനെതിരെയും നീണ്ടിരുന്നു.
അതേസമയം കേസ് അന്വേഷിക്കുന്ന സംഘമല്ലാതെ എഫ്എസ്ബി പ്രതികളെ പിടികൂടി എന്ന് പറയുന്നത് അസാധാരണമാണെന്ന് നെംസോവിന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടിയിലെ മറ്റ് നേതാക്കളും ഇതേക്കുറിച്ച് സംശയമുന്നയിച്ചിട്ടുണ്ട്. നെംസോവിന്റെ കാമുകിക്ക് അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് നേരത്തെ തന്നെ അവര്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ മറ്റ് സാക്ഷികളൊന്നുമില്ലാത്ത സ്ഥിതിക്ക് കേസ് ഒതുക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല