വീണ്ടും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കൌണ്‍സില്‍ ടാക്സ് വെട്ടിക്കുറക്കും എന്ന് ബോറിസ് ജോണ്സണ് ഉറപ്പു നല്കി. മെയ് 3 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുകയെങ്കിലാണ് ഈ വാഗ്ദാനം താന്‍ നിറവേറ്റുക എന്ന് ബോറിസ് അറിയിച്ചു. തന്റെ രണ്ടാം വരവില്‍ ലക്ഷ്യമിടുന്നത് പ്രധാനമായും ചിലവ് ചുരുക്കലാണ്. ചിലവ് ചുരുക്കലിന്റെ ഭാഗമായി നൂറ്റി അമ്പതു മില്ല്യന്‍ പൌണ്ടെങ്കിലും ലാഭിക്കും.
ഇതിലൂടെയാണ് പത്തു ശതമാനം എങ്കിലും കൌണ്‍സില്‍ ടാക്സ് കുറക്കുവാനായി ബോറിസ് ശ്രമിക്കുക. ജോണ്‍സണിന്റെ ജീവനക്കാരില്‍ പ്രമുഖനായ സര് എഡ്വേര്‍ഡ് ലിസ്ട്ടര് ആണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. സാമ്പത്തികപരമായി സാശ്രയത്വം നേടുന്ന നഗരമാക്കി ലണ്ടനെ മാറ്റുക എന്നതാണ് ബോറിസിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഈ കഴിഞ്ഞ മാസം തന്നെ കൌണ്‍സില്‍ നികുതി ഒരു ശതമാനം കുറക്കുന്നതിനായി ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പ്രസ്താവന മൂലം ഇദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ ഏറ്റെടുക്കെണ്ടാതായി വന്നു. വരവ് ചിലവ് കണക്കുകളില്‍ ഒരു വ്യത്യാസവും കാണുകില്ല എന്നും ഒരാള്‍ക്ക് വെറും മൂന്നു പൌണ്ട് മാത്രമാണ് ഈ നിയമം മൂലം വര്‍ഷത്തില്‍ കുറവ് സംഭവിക്കുവാന്‍ പോകുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. നിയമത്തിലൂടെ ലഭിക്കുന്ന 150 മില്ല്യണ്‍ ലാഭത്തില്‍ ഒരു ഭാഗം മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടും. ചിലവ് ചുരുക്കുന്നതിനു പേര് കേട്ട സര് എഡ്വേര്‍ഡ് ഇതിനായി മേയര്‍ക്കൊപ്പം അണിചേരും. ഇദ്ദേഹം കഴിഞ്ഞ പത്തൊന്‍പതു വര്‍ഷത്തിനിടെ അനാവശ്യമായ അഞ്ഞൂറോളം ഉദ്യോഗസ്ഥരെ പറഞ്ഞു വിടുകയും ചെയ്തിരുന്നു. ലണ്ടന്‍ അതോറിറ്റി ഈ രീതിയില്‍ മുപ്പതു മില്യനോളം അധിക ചിലവ് കുറച്ചു.
സിറ്റി ഹാളില്‍ ഈ രീതിയില്‍ നാന്നൂറ് പേരുടെ എങ്കിലും ജോലി ഇപ്പോള്‍ കയ്യാലപ്പുറത്താണ്. സിറ്റി ഹാളിന്റെ അധീനതയില്‍ വന്ന ഹോംസ് & കമ്യൂണിറ്റി ഏജന്‍സിക്ക് നാല്പതോളം ഉദ്യോഗസ്ഥരെ നഷ്ടമാകും. ജി.എല്‍.എ.യില്‍ ജോലിയെടുക്കുന്ന ആയിരത്തി നാന്നൂറ് പേരില്‍ അഞ്ഞൂറ്റി മുപ്പതു പേരെയെങ്കിലും അനാവശ്യ ചിലവിന്റെ പേരില്‍ പറഞ്ഞു വിട്ടിട്ടുണ്ട്.
ബോറിസ് വന്നതിനു ശേഷം ചിലവ് ചുരുക്കി മുപ്പതു മില്ല്യണ്‍ എങ്കിലും അനാവശ്യജീവനക്കാരുടെ ശമ്പളത്തിന്റെ പേരില്‍ ലാഭിക്കുന്നുണ്ട്. ഇതേ രീതിയില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നൂറ്റിഅമ്പതു മില്ല്യണ്‍ പൌണ്ട് എന്ന സ്വപ്നം വിദൂരമല്ലെന്ന് സര് എഡ്വേര്‍ഡ് അറിയിച്ചു. മേയര്‍ സ്ഥാനത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങുന്നതേ ഉള്ളൂ എന്നാണു ഈ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല