ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിങ് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷം പ്രതി 21 വയസ്സുകാരനായ സോഖര്‍ സാര്‍നെവ് ഇരകളോട് മാപ്പ് പറഞ്ഞു. രണ്ട് വര്‍ഷത്തെ വിചാരണ കാലയളവില്‍ ഉടനീളം മൗനം പാലിച്ചതിന് ശേഷമാണ് സാര്‍നെവ് താന്‍ ചെയ്തതിന് മാപ്പ് പറഞ്ഞത്. 2013ലായിരുന്നു ബോസ്റ്റണില്‍ മാരത്തണ്‍ നടക്കുന്നതിനിടെ സാര്‍നെവും ഇയാളുടെ സഹോദരനും ചേര്‍ന്ന് ബോംബ് വെച്ചത്. ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിക്കുകയും, 17 പേര്‍ക്ക് കാല് നഷ്ടപ്പെടുകയും 250ല്‍ ഏറെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് പൊലീസുമായി നടന്ന വെടിവെപ്പില്‍ സാര്‍നെവിന്റെ സഹോദരന്‍ തമെര്‍ലാന്‍ കൊല്ലപ്പെട്ടു. ബോട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന സര്‍നെവിനെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
‘ഞാന്‍ എടുത്ത ജീവനുകള്‍ക്ക് മാപ്പ് ചോദിക്കുന്നു, ഞാന്‍ മൂലം നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന്, വന്ന നഷ്ടങ്ങള്‍ക്ക് – നികത്താനാവാത്ത നഷ്ടത്തിന്’ – സാര്‍നെവ് പറഞ്ഞു.
എനിക്ക് അതില്‍ കുറ്റബോധമുണ്ട്. ഞാനാണോ അത് ചെയ്തത് ഇനി സംശയിക്കേണ്ട, അത് ഞാനും എന്റെ സഹോദരനും കൂടിയാണ് ചെയ്തത് – സാര്‍നെവ് പറഞ്ഞു.
നാല് മിനിറ്റ് നീണ്ടുനിന്ന കോര്‍ട്ട് റൂമിലെ പ്രസംഗത്തില്‍ ഉടനീളം ഇയാള്‍ അള്ളാഹു എന്ന് പറയുന്നുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല