1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2017

 

സ്വന്തം ലേഖകന്‍: പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്, ചിരിച്ചു തള്ളി പിണറായി. മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ ഡോ.ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്‌നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ടായാലും പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കും എന്നാണ് ഡോ.ചന്ദ്രവത്ത്, സ്ഥലം എംപി ചിന്താമണി മാളവ്യ, എംഎഎല്‍എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസ്താവിച്ചത്.

തന്റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ആര്‍.എസ്.എസിന്റെ ഭീഷണി പുച്ഛിച്ച് തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് തലയെടുക്കുന്നവരാണെങ്കിലും തനിക്ക് സഞ്ചാരം മുടക്കാന്‍ കഴിയില്ലെന്ന് പ്രതികരിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു ചന്ദ്രാവത്തിന്റെ വെല്ലുവിളി.

ആര്‍.എസ്.എസ്. കളിച്ചാല്‍ സിപിഎം കളി പഠിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പിണറായിയുടെ രോമത്തില്‍ തൊടാന്‍ ആര്‍എസ്എസിന് കഴിയില്ല. വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ് നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേത്വവും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ ആര്‍എസിഎസിനെ കടന്നാക്രമിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.