സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ബോക്സിംഗ് പോരാട്ടം കാണാന്‍ പറന്നെത്തിയവരുടെ തിരക്കു കാരണം ലാസ് വേഗാസ് ആകാശവും വിമാനത്താവളവും ബ്ലോക്കായി. ആഗോള കായിക പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ലാസ് വേഗാസ് കഴിഞ്ഞ ദിവസം ശരിക്കും ശ്വാസം മുട്ടികയായിരുന്നു.
ലോക വെല്‍ട്ടര്‍ വെയ്റ്റ് കീരിട പോരാട്ടത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോ അമേരിക്കയുടെ ഫ്ലോയ്ഡ് മെയ് വതറെ നേരിടുന്നതു കാണാന്‍ ബോക്സിംഗ് ആരാധകര്‍ ശരിക്കും പറന്നെത്തുകയായിരുന്നു. ലാസ് വേഗാസ് വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങളുടെ ബഹളമായിരുന്നു മത്സര ദിവസം.
കാണാന്‍ എത്തിയതാകട്ടെ അധികവും സ്വന്തമായി വിമാനമുള്ള കോടീശ്വരന്മാര്. ലാസ് വേഗാസ് വിമാനത്താവളത്തില്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടിരിക്കുന്ന സ്വകാര്യ വിമാനങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറന്‍ ആയിരിക്കുകയാണ്.
ലോസ് ആഞ്ചല്‍സിലെ മാധ്യമപ്രവര്‍ത്തകനായ ലിസ് ഹബീബാ മത്സരം തുടങ്ങുന്നതിന് നാല് മണിക്കൂര്‍ മുമ്പെടുത്തതാണ് ഈ ഫോട്ടോ. മത്സരം വീട്ടിലിരുന്ന് ടിവിയില്‍ കാണാന്‍ തന്നെ ഏകദേശം 6,000 രൂപ ചെലവാകും. ഏകദേശം 64000 രൂപയായിരുന്നു മത്സരം നേരില്‍ കാണാനുള്ള ടിക്കറ്റ് ചാര്‍ജ്. കരിഞ്ചന്തയിലാകട്ടെ തുക ഇരട്ടിയിലേറെയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല