സ്വന്തം ലേഖകന്‍: ബോക്‌സിംഗ് റിംഗില്‍ ഇന്ന് നൂറ്റാണ്ടിലെ പോരാട്ടം. അമേരിക്കക്കാരന്‍ ഫ്‌ളോയ്ഡ് മെയ്‌വെറും ഫിലിപ്പീന്‍സുകാരന്‍ മാനി പാക് വിയാവോയും വെട്ടര്‍വെയ്റ്റ് കിരീടത്തിനായി ഇന്ന് ഏറ്റുമുട്ടും. എന്നാല്‍ വെറുമൊരു കിരീടപ്പോരാട്ടം എന്നതിലുപരി ഇതൊരു ഇതഹാസപ്പോരാട്ടം ആക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും മാധ്യമങ്ങളും.
താന്‍ മത വിശ്വാസിയാണെന്നും ദൈവത്തെ മഹത്വവത്കരിക്കാനും ദുര്‍ബലര്‍ക്ക് പ്രചോദനമാകാനുമാണ് ഈ പോരാട്ടമെന്നും പറയുന്ന, സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ പാക് വിയാവോയും മുന്‍ കാമുകിയെ അവരുടെ കുട്ടികളുടെ മുന്നില്‍ തല്ലിച്ചതച്ച് രണ്ടുമാസം ജയിലില്‍ കിടക്കുകയും തന്റെ സമ്പാദ്യം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന മെയ് വെറും തമ്മിലുള്ള പോരാട്ടം ആരാധകര്‍ ആഘോഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലാണ് ലോക ബോക്‌സിങ്ങിലെ നായകയും വില്ലനും ഏറ്റുമുട്ടുന്നത്. ബോക്‌സിങ് ലോകത്ത് ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും പണക്കൊഴുപ്പേറിയ പോരാട്ടമാണത്. 200 ദശലക്ഷം ഡോളറാണ് സമ്മാനത്തുക. അതായത് 1270 കോടി ഇന്ത്യന്‍ രൂപയിലധികം..
470 എന്ന വിജയമാര്‍ജിനില്‍ നില്‍ക്കുന്ന അഞ്ച് വെയ്റ്റ് ഡിവിഷനുകളില്‍ ചാമ്പ്യനായ മെയ് വെര്‍, റോക്കി മാര്‍സിയാനോയുടെ 490 എന്ന അജയ്യ റെക്കോഡാണ് ലക്ഷ്യമിടുന്നത്. എട്ട് വെയ്റ്റ് ഡിവിഷനുകളില്‍ ചാമ്പ്യനായ ആദ്യ താരമാണ് പാക്വിയാവോ. അഞ്ചുവര്‍ഷമായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ തലമുറയിലെ ഒന്നാം നിര ബോക്‌സര്‍മാരായ ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല