സ്വന്തം ലേഖകന്‍: ലോകം കാത്തിരുന്ന നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ജേതാവ്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പാക്വിയാവോയെ ഇടിച്ചിട്ടാണ് മെയ്‌വെതര്‍ ലോക വെല്‍ട്ടര്‍വെയിറ്റ് ചാമ്പ്യന്‍ പട്ടമണിഞ്ഞത്. 112 നെതിരെ 116 പോയിന്റ് നേടിയായിരുന്നു മെയ്‌വെതറിന്റെ വിജയം.
നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പോരിന്റെ വീറും വാശിയും റിങ്ങിലും പ്രതിഫലിച്ചു. തുടക്കത്തില്‍ ആക്രമണമായിരുന്നു പാക്വിയാവോയുടെ ലൈന്‍. പ്രതിരോധിച്ചും ഒഴിഞ്ഞു മാറിയും മെയ്‌വെതറും. സമര്‍ഥമായി ഒ!ഴിഞ്ഞുമാറിയെങ്കിലും പാക്വിയാവോയുടെ ഇടങ്കൈ പഞ്ചുകള്‍ മെയ്‌വെതറിനെ ശരിക്കും ബുദ്ധിമുട്ടിച്ചു. ഒപ്പം മെയ്‌വെതറിന്റെ വലകൈ കൊണ്ടുള്ള പഞ്ചുകള്‍ പാക്വിയാവോക്കും കിട്ടി.
12 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ജഡ്ജിമാരുടെ ഏകകണ്ഠമായ തീരുമാനം മെയ്‌വെതറിന് അനുകൂലമായി. 300 ദശലക്ഷം ഡോളറിലധികം വരുന്ന സമ്മാന തുകയില്‍ 60 ശതമാനം മെയ്‌വെതറിനും 40 ശതമാനം പാക്വിയാവോക്കും ലഭിക്കും.
ജസ്റ്റിന്‍ ബീബര്‍, പമേല ആന്‍ഡേര്‍സണ്‍, ഡെന്നിസ് വാഷിങ്ടണ്‍ തുടങ്ങി ഹോളിവുഡിലെ താരങ്ങള്‍ ഉള്‍പ്പെടെ ലാസ്?വെഗാസിലെ എംഎസ്ജി ഗാര്‍ഡനില്‍ ഇടി കാണാനെത്തിയത് 17000 ലധികം കാണികളാണ്. ലോകമെങ്ങും ടെലിവിഷനിലൂടെ തത്സമയം കണ്ട ലക്ഷക്കണക്കിന് കാണികള്‍ പുറമേയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല