ബോക്സിംഗ് ഡേയില്‍ നടന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാത അന്വേഷണം വഴിത്തിരിവിലേക്ക്. സംശയാസ്പദമായി മൂന്നു കൌമാര്‍ക്കാരെ അറസ്റ്റു ചെയ്തു. ശേഷം അവരെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വച്ചിരിക്കയാണ്. ലങ്കാസ്റ്റര്‍ യൂണിവേര്‍സിറ്റി വിദ്യാര്‍ഥിയായിരുന്ന ഇന്ത്യക്കാരന്‍ അനുജ് ബിദ്വേ ആണ് മാഞ്ചസ്റ്ററില്‍ വച്ച് വെടിയേറ്റ് മരിച്ചത്. അനുജിന്റെ സ്വപ്നമായിരുന്നു ബ്രിട്ടണ്‍ എന്ന് അവന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. സിറ്റിയിലേക്ക് കൂട്ടുകാരോടൊപ്പം നടന്നു പോകുന്നതിനിടെയാണ് മറ്റൊരു പ്രകോപനവും കൂടാതെ അനുജിനെ കൊലപാതകി ആക്രമിച്ചത്.
കൊലപാതകി സമയം എത്രയായി എന്ന് മാത്രമാണ് അനുജിനോട് ചോദിച്ചത്. അനുജ് അതിനു മര്യാദപരമായി തന്നെ ഉത്തരം നല്‍കി.അതിനു ശേഷമാണ് കൊലയാളി യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ത്തത്. അനുജിന്റെ മരണത്തോടെ തങ്ങള്‍ക്കു പ്രതീക്ഷയും വിശ്വാസവുമെല്ലാം നഷ്ട്ടപെട്ടതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. സാല്‍ഫോര്‍ഡില്‍ വച്ച് വെടിയേറ്റ അനുജ് ദല്‍ഹിയിലെ ഒരു കുടുംബത്തിലാണ് ജനിച്ചത്. രാത്രിയില്‍ തെരുവിലൂടെ നടക്കാനിറങ്ങിയ അനുജിനെ രണ്ടംഗസംഘം ആക്രമിക്കുകയായിരുന്നു.
അന്വേഷണസംഘം സംശയാസ്പദമായി 16,17 ഉം വയസുള്ള രണ്ടു യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ്ചെ യ്തിട്ടുണ്ട്.കൊലപാതകിയുമായി നേരിട്ട് ബന്ധമുള്ളവരാനിവര്‍ എന്ന് പോലീസ് അഭിപ്രായപെട്ടു. വംശീയ വിദ്വേഷത്തിന്റെ പങ്കു ഇതില്‍ കാണുന്നില്ല എങ്കിലും എല്ലാ സാധ്യതകളും പഠിച്ചു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. അനുജിന്റെ അവസാന സമയത്ത് അവന്റെ കൈകള്‍ പിടിച്ചിരുന്ന ശീതള്‍ പട്ടേല്‍ (25)പറയുന്നത് തങ്ങള്‍ എത്തുമ്പോഴേക്കും അനുജ് താഴെ വീണു കിടക്കുകയായിരുന്നു. അവനു ജീവന്‍ ഉണ്ടായിരുന്നു. അവനു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്ന് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. വെടിയേറ്റ് എങ്കിലും അനുജ് ജീവിക്കും എന്ന് തന്നെയാണ് ഞങ്ങള്‍ എല്ലാവരും കരുതിയത്.
അനുജ് വളരെ ഉത്സാഹമുള്ള ചെറുപ്പക്കാരനായിരുന്നു. ഫുട്ബോള്‍ ഇഷ്ടപ്പെട്ടിരുന്ന അനുജ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍ ആയിരുന്നു. വന്‍ സൌഹൃദവലയം അവനുണ്ടായിരുന്നു എന്ന് അവന്റെ ബന്ധുവായ സഹോദരന്‍ അറിയിച്ചു. എല്ലാവര്ക്കും വളരെ നല്ല ഓര്‍മ്മകള്‍ മാത്രമേ അനുജിനെക്കുറിച്ചുള്ളൂ. അവന്റെ സുഹൃത്തുക്കള്‍ അവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. അവന്റെ മരണ സ്ഥലത്ത് ജനുവരി രണ്ടിന് വിദ്യാര്‍ഥികള്‍ മെഴുകുതിരികള്‍ കത്തിച്ചു അനുജിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല