മാതാ പിതാ ഗുരു ദൈവം തുടങ്ങിയ വേദവാക്യങ്ങളൊന്നും ഇപ്പോള്‍ കുട്ടികള്‍ ചെവിക്കൊള്ളൂന്നില്ല എന്നതിന് ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണ് സ്വന്തം അധ്യാപികയെ വെടിവെച്ച ശേഷം അതേ തോക്ക്കൊണ്ട് സ്വയം വെടിവെച്ച് പത്തു വയസ്സുകാരന്‍ സ്വയം മരണത്തിനു കീഴടങ്ങിയ സംഭവം . ബ്രസീലിലെ ഒരു പോലീസുകാരന്റെ മകനായ ഡേവിഡ് നോഗേറിയ ആണ് സ്വന്തം സഹപാടികളുടെ മുന്നില്‍ വെച്ച് തന്റെ പിതാവിന്റെ തോക്കിനാല്‍ അധ്യാപികയെ വെടിവെച്ചത്.
വെടിയേറ്റ അധ്യാപിക നിലത്തു കടന്നു പിടയുന്നത് കണ്ട ഡേവിഡ് ക്ലാസ് മുറിയില്‍ നിന്നും പുറത്തേക്കോടി, ഇടനാഴിയില്‍ വെച്ച് സ്വയം തലയ്ക്കു വെടി വെച്ച് മരിക്കുകയായിരുന്നു. ഉടന്‍തന്നെ അധ്യാപികയായ ക്യുരോസ് ഡി ഒളിവേറയെയും ഡേവിഡിനെയും ഹെലികൊപ്ട്ടരില്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും അധ്യാപികയുടെ ജീവന്‍ മാത്രമേ രക്ഷിക്കാനായുള്ളൂ. അതേസമയം വെടിയേറ്റു ക്യുരോസിന്റെ കാല്‍മുട്ടും അരക്കെട്ടും തകര്‍ന്നിട്ടുണ്ട്.
ബ്രസീലിലെ സാവോ പൌലോയിലെ ആള്സിന ദാന്താസ് ഫെയിജ്നോയാണ് ഈ ചോരക്കളത്തിനു വേദിയായത്. പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം 3.50 നായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്യാപ്റ്റന്‍ റോബിന്‍സന്‍ കാസ്ട്രോപില്‍ പറഞ്ഞത് ‘ഈ കൊല്ലപ്പെട്ട ആണ്‍കുട്ടി ബാത്ത്രൂമില്‍ പോകാന്‍ അനുവാദം ചോദിക്കുകയം, പോയി തിരിച്ചു വന്ന ശേഷം അധ്യാപികക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു’ എന്നാണ്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കുട്ടിക്ക് ക്രൂരകൃത്യത്തിന് ഉപയോഗിച്ച റിവോള്‍വര്‍ എങ്ങനെ കിട്ടി എന്നും എന്താണ് ഇതിനു അവനെ പ്രേരിപ്പിച്ചതെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടക്കുന്നതിന് തലേ ദിവസം ഡേവിഡ് അധ്യാപികയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം താന്‍ സ്വയം മരിക്കുമെന്നും സഹപാറികളോടു പറഞ്ഞിരുന്നുവത്രേ.
സര്‍വീസില്‍ നല്ല പേരുള്ള ഓഫീസറായ പൌലോ രോബെര്‍ത്ട്ടോ കാന്റാണോ ദിസില്‍വയുടെ (49) മകന്‍ ഇങ്ങനെയൊരു കുറ്റകൃത്യം നടത്തുമെന്ന് അവരുടെ അയാള്‍ വാസികള്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം, അവര്‍ പറയുന്നത് നല്ല മിടുക്കനായ ശാന്തസ്വഭാവമുള്ളവനായിരുന്നു ഡേവിഡ് എന്നാണ്. എന്തായാലും കുട്ടികളില്‍ വളര്‍ന്നു വരുന്ന ഇത്തരം പ്രവണതകളെ നാം ഭയക്കേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല