എഴുപത്തിയെഴുകാരിയെ ലൈംഗികമായി ആക്രമിച്ചതിനു യുവാവ് ജനരോക്ഷത്തിനു ഇരയാകുന്നു. പതിനാലുകാരനായ പേര് വെളിപ്പെടുത്താതിരുന്ന കുട്ടിയാണ് എഴുപത്തിയെഴുകാരിയെ അവരുടെ വീട്ടില്‍ വച്ച് ആക്രമിച്ചത്. ഓക്സ്ഫോര്‍ഡ്ഷയര്‍ ബാന്‍ബറിയിലെ വീട്ടില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ കുട്ടി തെറ്റുകാരനാണെന്ന് കോടതി കണ്ടെത്തി.കുട്ടിയെ അറുപത്തി അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വച്ചിരിക്കയായിരുന്നു. ജഡ്ജി പാട്രിക് ഈ സംഭവത്തെ അപലപിച്ചു. ഈ ആക്രമണം ക്രൂരവും മൃഗീയവും ആണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞു ജാമ്യം ലഭിക്കുന്ന തടവ് ശിക്ഷകിട്ടാനാണ് സാധ്യത.
കോടതിയില്‍ കുട്ടിയെ ഹാജരാക്കി എന്നുണ്ടെങ്കിലും മറ്റുള്ളവര്‍ കാണുന്ന രീതിയില്‍ ഇത് വരെ കുട്ടിയെ ഇത് വരെയും പ്രദര്‍ശിപ്പിച്ചിട്ടില്ല. കോടതിയില്‍ കുട്ടി കരഞ്ഞും തലകുനിച്ചുമാണ് മിക്കപ്പോഴും ഇരുന്നത്. സംഭവം നടന്നതിങ്ങിനെ. രാവിലെ ഒന്‍പതു മണിയോട് കൂടി വാതിലില്‍ മുട്ട്കേട്ട വൃദ്ധ കണ്ടത് ചെറുപ്പക്കാരനെയെയായിരുന്നു. പ്രോജെക്ട്ടിന്റെ ഭാഗമായി ആ വീട്ടില്‍ ചെറുപ്പക്കാരന് മുന്‍പും വന്നിരുന്നു. അതിനാല്‍ വീടിനു ഉള്ളിലേക്ക് ക്ഷണിക്കുകയും അവന് ചോദിച്ച യുദ്ധകാല ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പിന്നീട് കുട്ടി പറഞ്ഞതനുസരിച്ച് “സ്വാദ് പരീക്ഷണം” എന്ന കളി കളിക്കുകയായിരുന്നു രണ്ടു പേരും. കണ്ണടച്ച് വായില്‍ പഞ്ചസാര വിതറിയിട്ടാണ് ആദ്യം സ്വാദ് പരിശോധിച്ചത് . എന്നാല്‍ പിന്നീട് കണ്ണടച്ച സ്ത്രീയെ കുട്ടി ലൈംഗികപരമായി ആക്രമിക്കുകയായിരുന്നു.
കുട്ടിയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ കുട്ടി ബുദ്ധിപരമായി പ്രശ്നമുള്ളവനാണെന്ന് പറഞ്ഞിരുന്നു. സംഭവം നടക്കുന്നതിനു മുന്‍പ് സ്ത്രീയുടെ മകന് ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി പറഞ്ഞത് കുട്ടിയായിരുന്നു. അതിനാല്‍ സംശയാലുവായ മകന് പെട്ടെന്ന് തന്നെ വീട്ടില്‍ വരുകയായിരുന്നു. പോലീസെത്തി രണ്ടു ദിവസത്തിനകം കുട്ടിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. കുട്ടിക്ക് ചികിത്സ ആവശ്യമാണെന്ന് പലരും ആവശ്യപെട്ടു. തന്റെ ഒന്നാമത്തെ വയസില്‍ തന്നെ ഈ കുട്ടി മാനസികപ്രശ്നങ്ങള്ക്കായി ഡോക്റ്ററെ സമീപിച്ചിരുന്നു. ഈ വയസില്‍ ലൈംഗികമായ തൃഷ്ണ അധികമായിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തെ പൂര്‍ണ്ണമായും തകിടം മറിച്ചതിനാല്‍ ഈ കുറ്റം കുറച്ചുകൂടെ ഗൌരവപൂര്ണ്ണമാക്കുന്നു. തനിക്ക് പ്രശ്നം ഉണ്ടാകില്ല എന്ന വിശ്വാസത്തിനാലാണ് എഴുപത്തിയെഴുകാരി കൌമാരക്കാരനെ വീട്ടിനുള്ളില്‍ കയറ്റിയത്. ഈ വിശ്വാസത്തെയാണ് കുട്ടി തകര്‍ത്തെറിഞ്ഞത്.
ഇവന്റെ കുടുംബപശ്ചാത്തലം കുട്ടിയുടെ സ്വഭാവത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പ്രോസിക്യൂഷന് വാദത്തില്‍ പറഞ്ഞു. അച്ഛന് ക്രിമിനലും ലൈംഗികകുറ്റവാളിയുമായിരുന്നു. ഈ കുട്ടിയും ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ട്. അച്ഛന് ഉപേക്ഷിച്ചു പോയതിനു ശേഷം അമ്മക്ക് പലരുമായും ബന്ധമുണ്ടായിരുന്നു. ഇങ്ങനെ വന്നവരും കുറ്റവാളികളായിരുന്നു. ഇവയെല്ലാം കുട്ടിയെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് . പ്രായത്തില്‍ കവിഞ്ഞു കുട്ടിക്ക് ലൈംഗികതയോട് ആസക്തിയുണ്ടായിരുന്നതായി പ്രോസിക്യൂഷന് വെളിപ്പെടുത്തി. കുടുംബങ്ങള്‍ക്കിടയിലെ വിശ്വാസങ്ങളാണ് ഇത് പോലുള്ള സംഭവങ്ങള്‍ തകര്‍ത്തെറിയുന്നത്. ഒരാളെ വീടിനുള്ളിലേക്ക് വിളിക്കുന്നതിനു മുന്‍പ് ആളുകള്‍ ഇനി എത്ര മാത്രം ചിന്തിക്കും എന്നത് നമുക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. അതെ വിശ്വാസങ്ങളാണ് ഇവിടെ തകര്‍ന്നു വീഴുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല