ആധുനിക ജീവിതം കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നു എന്നതിന് മറ്റൊരു തെളിവ് കൂടി. മദ്ധ്യവയസ്കരായ രണ്ടു അധ്യാപികമാരെ ആക്രമിച്ചതിനു പത്തു വയസ്സുകാരനായ വിദ്യാര്‍ഥിയാണ് ഇപ്രാവശ്യം പോലീസ് പിടിയില്‍ അകപ്പെട്ടത്. ആക്രമണത്തില്‍ സാരമായി ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു അധ്യാപികക്ക് കാലിലെ എല്ലിനു പൊട്ടല്‍ സംഭവിക്കുകയും കാല്‍മുട്ടിലെ ചിരട്ടക്ക് സ്ഥാനമാറ്റം സംഭവിച്ചിട്ടും ഉണ്ട്. ആക്രമണത്തിന് ഇരയായ മറ്റൊരു അധ്യാപികക്ക് മുഖത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ജീവിതായുസ്സു അന്‍പതു പിന്നിട്ടവരാണ്. ഉച്ചക്ക് ഒരു മണിയോടെ നടന്ന ആക്രമണത്തിനു ശേഷം അധ്യാപികമാരെ ആംബുലന്‍സില്‍ ഓര്പിങ്ങ്ട്ടനിലെ ആശുപത്രിയില്‍ എത്തിച്ചു.
മറ്റു ജീവനക്കാരുടെ സമയോചിതമായ ഇടപെടലുകളില്‍ പോലീസ് എത്തുകയും പ്രതിയായ പത്തുവയസ്സുകാരന് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. ഈ കുട്ടിയെ വിദഗ്ദ്ധര്‍ ചോദ്യം ചെയ്യുകയും അടുത്ത മാസം പകുതി വരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. മറ്റു അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരു പോലെ ഞെട്ടിക്കുന്ന രീതിയിലായിരുന്നു ഉച്ചയൂണ് സമയത്തെ ഈ ആക്രമണം. പരിക്കുകളുടെ ലക്ഷണം വച്ച് ഇത് ഗൌരവപരമായി കണക്കാക്കേണ്ടതുണ്ട്. പ്രതി പത്ത് വയസുകാരനാണ് എന്നറിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിത്തരിച്ചു. ഭാവിയിലെ വാഗ്ദാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് പലര്‍ക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇംഗ്ലണ്ടിലെയും വേല്‍സിലെയും പുതിയ കണക്കുകള്‍ പ്രകാരം 251ഓളം അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാല്‍പ്പത്തി നാലോളം പേര് ആശുപതിയില്‍ പ്രവേശിക്കപ്പെട്ടു. ആധ്യാപകന് ആകുന്നതിനു യോഗ്യത നേടിയവരില്‍ പകുതി പേരും അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഉദ്യോഗം വിട്ടു പോകുന്നതിനു കാരണമായി കണക്കാക്കുന്നത് വിദ്യാര്‍ഥികളില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്ന മോശം പ്രതികരണങ്ങളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നില്‍ ഒന്ന് അധ്യാപകര്‍ ഓണ്‍ ലൈന്‍ ചീത്തവിളി അനുഭവിക്കുന്നുണ്ട്. ഇതേ കാരണങ്ങളാല്‍ ഒരു പ്രധാനാധ്യാപകന് ആത്മഹത്യക്ക് പോലും ശ്രമിച്ചിരുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല