കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വിതരണം ചെയ്ത ബിപിഎല്‍ കാര്‍ഡ് ലഭിച്ചവരുടെ പട്ടികയില്‍ ലക്ഷക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളും. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരും ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈപ്പറ്റിയിട്ടുണ്ടെന്നു ഭക്ഷ്യവകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
അനര്‍ഹമായി കാര്‍ഡ് വാങ്ങിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനര്‍ഹമായി ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ നേടിയ 23,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനുവരി 15നകം കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.
എല്ലാ റേഷന്‍ ഡിപ്പോകളിലും ബിപിഎല്‍ കാര്‍ഡുടമകളുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബിപിഎല്‍ മാനദണ്ഡങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യം ചെയ്തു പൊതുജനങ്ങളെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ബിപിഎല്‍, എപിഎല്‍ കുടുംബങ്ങള്‍ സംബന്ധിച്ച പട്ടിക കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല