ഹോളിവുഡിലെ ഹോട്ട് സ്റ്റാര്‍ കപ്പിള്‍സായ ബ്രാഡ് പിറ്റും ആഞ്ജലീന ജൂലിയും വിവാഹത്തിനൊരുങ്ങുന്നു. ഇതേവരെ നിയമപരമായി വിവാഹിതരല്ലാതിരുന്ന ഇരുവരും കഴിഞ്ഞ ഏഴു വര്‍ഷമായി ഒരുമിച്ചാണ് ജീവിക്കുന്നത്. ബ്രാഡ് പിറ്റിന്റെ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, വിവാഹനിശ്ചയം ഉടനുണ്ടാകുമെന്നും വിവാഹതിയതി നിശ്ചയിച്ചിട്ടില്ലെന്നും ആഞ്ജലീന വ്യക്തമാക്കി. ദത്തെടുത്തതുള്‍പ്പെടെ ആറുകുട്ടികളെ വളര്‍ത്തുന്ന ഇവരെ ഹോളിവുഡ് മാധ്യമങ്ങള്‍ ‘ബ്രാഞ്ജലീന’ എന്ന പേരിട്ടാണ് വിളിക്കുന്നത്. മക്കളുടെ ആവശ്യപ്രകാരമാണ് ഇരുവരും വിവാഹിതരാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹം ലളിതമായ ചടങ്ങില്‍ ഒതുക്കാനാണ് ഇരുവരുടെയും തീരുമാനം. എന്തായാലും അച്ഛന്റെയും അമ്മയുടെയും വിവാഹത്തിനിടെ ആഹ്ളാദിച്ച് നടക്കാനും അവര്‍ക്ക് ആശംസകളര്‍പ്പിക്കാനുമുള്ള ഭാഗ്യം ഹോളിവുഡിലെ പ്രശസ്ത ദമ്പതികളുടെ മക്കള്‍ക്ക് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല